Wednesday, June 19, 2013

ക്നാനായം എന്തെന്ന് അറിയില്ല മാലേടത്ത് കത്തനാർ - ഹ്യൂസ്റ്റൻ

ജന്മം തന്ന മാതാപിതാക്കളെയും പിറന്ന് വീണ കുടുംബത്തേയും കളിച്ച് വളർന്ന നാടിനേയും എന്തിന് എൻടോഗമി - എൻടോഗമസ്സ് - ക്നാനായ കത്തോലിക് എന്നിവയുടെ അർഥം അറിയത്തില്ലായെന്ന് ഹ്യൂസ്റ്റൻ വികാരി മാലേടം. തീർന്നില്ല കഴിഞ്ഞ മുപ്പത് ദിവസത്തിനുള്ളിൽ സെന്റ്‌ മേരീസ്സ് ദേവാലയത്തിൽ പ്രത്യേക മീറ്റിംഗ് ഒന്നും നടന്നിട്ടില്ലായെന്നും കൂടി പറഞ്ഞിരിക്കുന്നു. നുണയിൽ കത്തോലിക്കാ വൈദീകരെ തോൽപ്പിക്കാൻ ലോകത്തിൽ ആർക്കും സാധിക്കില്ലായെന്ന് മാലേടത്ത് കത്തനാർ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. നുണകൾ എങ്ങിനെ പറയണം എന്ന് വേണ്ട വിധം പരിശീലനം കൊടുത്തിട്ട് നാട് വിട്ട അഭിവന്ദ്യ മൂലക്കാട്ട് പിതാവിന് ഇതിൽ പരം ആൽമ സംത്രിപ്തിക്ക് വേറെ എന്ത് വേണം. ഇതെല്ലാം കണ്ട് ആസ്വതിച്ചു കൊണ്ട് ഊറിയ ചിരിയുമായി ചിക്കാഗോയിൽ മുത്തോലത്ത് കത്തനാർ അരമണിക്കൂർ മുൻപ് " LIFE TIME FITNESS CLUB " ലെ സ്റ്റീം റൂമിൽ കയറി സ്റ്റീം ബാത്ത് എടുക്കാൻ ആരംഭിച്ചു.

ഇന്ന് രാവിലെ നടന്ന കോടതി വിസ്താരം മാലേടത്തു കത്തനാരെ വിസ്തരിച്ച ശേഷം വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്കത്തേക്ക്  മാറ്റി. കൂടാതെ INJECTION ORDER ഒരു മാസത്തേക്ക് കൂടി നീട്ടി കൊടുത്തു. പള്ളിയുടെ ദിനം ദിന കാര്യങ്ങൾ എഴുതുന്ന ബുക്കിലെ മലയാളത്തിൽ എഴുതിയ കാര്യങ്ങൾ കോപ്പി എടുത്ത് ഇൻഗ്ലീഷിലേക്ക് ട്രാൻസിലേറ്റ് ചെയ്യാൻ കോടതി കോടതിയുടെ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു. പെരും കള്ളനായ പെരും ചാഴി പീറ്റർ കൊണ്ടു വന്ന ഇൻഗ്ലീഷ് പരിഭാഷ കോടതി ചവറ്റ് കൊട്ടയിൽ ഇട്ടു. താൻ പുതുതായി സ്ഥാനമേറ്റ വൈദീകനാണ് എനിക്കൊന്നും അറിയത്തില്ലേ ഞാൻ പാവം മുത്തുവിന്റെ പിണ്ഡം താങ്ങിയാണേയെന്ന് പറഞ്ഞ മാലേടത്തു കത്തനാർ ഹ്യൂസ്റ്റൻ പള്ളി വാങ്ങലിൽ അഴിമതി നടന്നതായി റൂമർ കേട്ടിട്ടുണ്ട് എന്ന് സമ്മതിച്ചു.

മുത്തോലത്ത് കത്തനാരുടെ ചെരുപ്പ് നക്കിയായ തന്നെ ചെരുപ്പ് കുത്തി എന്ന് ഹ്യൂസ്റ്റൻ ടൌണ്‍ ഹാൾ മീറ്റിങ്ങിൽ വച്ച് ആരോ അപമാനിച്ചു. അതിൽ തനിക്ക് വലിയ മാനഹാനി ഉണ്ടായതായി മാലേടത്തു കത്തനാർപരിഭവപ്പെട്ടു. കൂടാതെ ചിക്കാഗോ ക്നായിലും ക്നാനായ വിശേഷങ്ങളിലും വന്ന താഴെ കൊടുത്തിരിക്കുന്ന ആർട്ടിക്കിൾ തനിക്ക് വലിയ അപമാനം ഉണ്ടാക്കിയതായും വ്യസനപ്പെട്ടു.

ഹ്യൂസ്റ്റൻ സംഭവം - മുത്തോലം സീറോ സഭാനേതൃത്വത്തിന്റെ ചതിയുടെ ചുരുളഴിയുന്നു.

നുണകൾ പറയൂ നുണകൾ മാത്രം - മാർ മാത്യു മൂലക്കാട്ട് !!!

ഹ്യൂസ്റ്റനിൽ പെറ്റത് പശു തന്നെ, മുത്തോലം ഉലക്കക്ക്...........ഉണ്ടാക്കുന്നു.

 

 

Tuesday, June 18, 2013

ഹ്യൂസ്റ്റനിൽ പെറ്റത് പശു തന്നെ, മുത്തോലം ഉലക്കക്ക്...........ഉണ്ടാക്കുന്നു.

എത്ര കൊണ്ടാലും പഠിക്കാത്ത മുത്തോലം തന്റെ വാലാട്ടി ശുനകൻ കൂട്ടങ്ങളെ കൊണ്ട് വീണ്ടും അധമപ്രവർത്തനം തുടരുന്നു. നുണ ജീവിത ധർമ്മമാക്കിയ മുത്തോലത്തിന്റെ ഇരയാകാൻ ദുർവിധിയുണ്ടായ മൂലക്കാടൻ എന്ന പറക്കും പിതാവ് ഒട്ടും സുഖകരമല്ലാത്ത വാർത്തയും കേട്ട് കുറച്ച് നേരത്തെ ചിക്കാഗോയിൽ നിന്ന് കേരളത്തിലേക്ക് വിമാനം കയറി. എന്നൊക്കെ മുത്തോലത്തിന്റെ വാക്കുകൾ കേട്ടിട്ടുണ്ടോ അന്നൊക്കെ പണി ഇരന്ന് വാങ്ങിയാണ് മൂലക്കാടൻ തിരിച്ച് പോയിട്ടുള്ളത്. കഴിഞ്ഞ വർഷം ലോസ്സ് ഏഞ്ചൽസ്സിൽ നിന്ന്‌ ചിക്കാഗോയിൽ വന്ന് നടത്തിയ വിഡ്ഡീപ്രസംഗം ആരും മറന്നിട്ടുണ്ടാവില്ലല്ലോ. ഇന്ന് രാവിലെ ഹ്യൂസ്റ്റനിലെ കോടതി മുറിയിൽ നടന്ന കാര്യങ്ങൾ എന്തെന്ന് ലോകം അറിഞ്ഞാൽ ഉണ്ടാകുന്ന നാണക്കേട്‌ മറക്കാൻ മുത്തോലം തന്റെ ജാര സന്തതിയായ നോർത്ത് അമേരിക്കൻ ക്നായിലൂടെ കാളയെ പ്രസവിപ്പിക്കാൻ നോക്കുന്നു. എന്നാൽ ഹ്യൂസ്റ്റനിൽ പെറ്റത് കാളയല്ല പശു തന്നയാണ്.

 വേകുവോളം ഇരിക്കാമെങ്കിൽ ആറുവോളം ഇരിക്കുന്നതിന് എന്താണിത്ര വിഷമം. വാദികളോടും പ്രതികളോടും കേസ്സിനാസ്പഥമായ കാര്യങ്ങൾ ഹ്രസ്വമായി ചോതിച്ചറിഞ്ഞ ജഡ്ജി കേസ്സ് നാളെ രാവിലെ 8.30 ലേക്ക് മാറ്റിവച്ചു. കേസ്സിന്റെ വിജയത്തിനായി ആരാധന വരെ നടത്തിയ മുത്തോലത്തിന്റെ അടിമ കത്തനാരുടെ വക്കീലിന്റെ കോടതിയിലെ മൊഴി ഒട്ടും അത്ഭുതപെടുത്തുന്നത് ആയിരുന്നില്ല. ഹ്യൂസ്റ്റൻ സെനറ്റ് മേരീസ്സ് പള്ളിയുടെ പാരിഷ് കൌണ്‍സ്സിൽ എടുത്ത തീരുമാനം മൊത്തമായി വിഴുങ്ങി. അവിടെ ഇൻജക്ഷന് ഹേതുവായ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ലായെന്ന് കള്ളം പറഞ്ഞു. ജീവിതത്തിൽ നേരും നെറിയും ജന്മം കൊണ്ടും കർമ്മം കൊണ്ടും പാലിക്കാത്ത അഥമ പുരോഹിതരായ മുത്തോലത്തിൽ നിന്നും മേലേടത്തിൽ നിന്നും ഇതിൽ കൂടുതൽ നുണ എന്തുണ്ടാകാൻ. ഇന്ന് രാവിലെ പറയാനുള്ള നുണകൾക്ക് ആശീർവാതം കൊടുത്തിട്ട് ഫലമൊന്നും കാണാതെ ദുഖിതനായി മൂലക്കാടൻ നാട് വിട്ടു.

പറഞ്ഞതും ചെയിതതുമായ കാര്യങ്ങൾ സ്വന്തം കഫം എടുത്ത് വിഴുങ്ങിയപോലെ വിഴുങ്ങിയിട്ട് മേലേടം ഇപ്പോൾ പറയുന്നു തനിക്ക് മാനനഷ്ടം ഉണ്ടായി. അതിനാൽ മാനമില്ലാത്ത തനിക്ക് മാനനഷ്ടം ഉണ്ടാക്കിയ ഇടവകകാർക്ക് എതിരെ കേസ്സ് കൊടുക്കും എന്ന്. എന്താ സഖാവേ ഇത്രയ്ക്കും തല തിരിഞ്ഞ് ഇരിക്കുന്നത്  ? ക്നാനായ സമുധായത്തിന് മുഴുവൻ നാറ്റക്കേസ്സ് ഉണ്ടാക്കിയ താങ്കളുടെയും മുതോലത്തിന്റെയും നെറികേടിനെതിരെ വിശ്വാസ്സികളല്ലേ മാനനഷ്ടത്തിന് കേസ്സ് കൊടുക്കേണ്ടത്  ?  വഴക്കും വക്കാണവും കേസ്സുമൊക്കെയായി ക്നാനായക്കാരെ തമ്മിലടിപ്പിച്ച് ചോര വീഴ്ത്തിയിട്ട് ചോര നക്കിക്കുടിക്കുന്ന അങ്ങാടി പിതാവിന് നിങ്ങൾ കേസ്സ് കൊടുത്തു കൊള്ളാൻ പറയാൻ വളരെ എളുപ്പമാണ്. അങ്ങാടിക്ക് അഞ്ച് നയാ പൈസയുടെ ചേതം ഇല്ലാത്ത ക്നാനായക്കാരെ തെണ്ടിപ്പിക്കാനുള്ള വഴി കഴിഞ്ഞയാഴ്ച അങ്ങാടി പിതാവ് പറഞ്ഞ് തന്നല്ലോ. ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ ഇറങ്ങിയ നിങ്ങൾ സഹ വൈദീകരെ പ്പോലും വെറുതെ വിടാതെ പെരും ചാഴി പീറ്ററെ ബിനാമിയായി വച്ച് വക്കീൽ നോട്ടീസ്സ് കൊടുത്തു. കള്ളക്കേസ്സുകൾ കൊടുത്ത് സഹ വൈദീകരെ വരെ പീഡിപ്പിക്കുന്ന വൈദീകരെ നിങ്ങൾക്ക് ഹാ കഷ്ടം. ഒരുങ്ങിയിരുന്നു കൊള്ളൂ ഇനിയുള്ളത് കേസ്സുകളുടെ പെരുമഴക്കാലം.

നോർത്ത് അമേരിക്കയിലെ അച്ചന്മാരും അങ്ങാടി പിതാവും പറക്കും പിതാവുമെല്ലാം കോടതി കയറി ഇറങ്ങി അവസ്സാനം ഇരുമ്പ് അഴികൾക്കുള്ളിലേക്ക് നടന്നടുക്കുന്ന കാലം അതി വിദൂരമല്ല. ഓരോ വൈദീകരെയായി ഒന്നിന് പുറകെ ഒന്നായി പീടിപ്പിക്കുമ്പോൾ താനൊന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന് പറഞ്ഞ് സത്യത്തിന് നേരെ മുഖം തിരിച്ച് നടക്കുന്ന അമേരിക്കയിൽ സേവനം ചെയ്യുന്ന കപട വൈദീകരെ നിങ്ങൾക്ക് വരാനിരിക്കുന്ന ദുരിതം എത്രയോ വലുതായിരിക്കും. നിങ്ങൾ സഹോദരന്റെ കൊലയാളികൾ തന്നെ. നിങ്ങളുടെ നിസംഗത നിങ്ങളുടെ തന്നെ നാശത്തിന് കാരണമാകും. മനുക്ഷ്യത്വം, ക്രിസ്തുവിന്റെ മനോഭാവം അൽപ്പമെങ്കിലും നിങ്ങളിൽ ഉണ്ടങ്കിൽ സ്വന്തം സമുധായത്തിന് വേണ്ടി  സഹ വൈദീകരുടെ സംരക്ഷണത്തിന് വേണ്ടി മുതോലത്തിനും അയാളുടെ അടിമ മേലേടത്തിനും എതിരേ അണിനിരക്കൂ. നാളെ ഉണ്ടാകുന്ന കോടതി വിധിയിൽ ക്നാനായ ലോകം സന്തുഷ്ടരായിരിക്കും ഹ്യൂസ്റ്റനിൽ ഇന്ന് പെറ്റതും പശുതന്നെ നാളെ പിറക്കാനിരിക്കുന്നതും പശു തന്നെ. ഉലക്കക്ക് ഗർഭം ഉണ്ടാക്കാൻ ശ്രമിക്കുന്ന മുത്തോലത്തിന് ഹ്യൂസ്റ്റനിൽ ഉലക്കയിൽ നിന്ന് കാളക്കുട്ടിയെ പ്രസവിപ്പിക്കണം എന്ന് ആഗ്രഹമുണ്ടാകാം. ആഞ്ഞ് പിടിക്കൂ മുത്തോലം താങ്കൾക്ക് മാത്രമേ പറ്റൂ...താങ്കൾക്ക് മാത്രം.




Monday, June 17, 2013

നുണകൾ പറയൂ നുണകൾ മാത്രം - മാർ മാത്യു മൂലക്കാട്ട് !!!

സാധാരണയായി പിതാക്കന്മാരുടെ വാലാട്ടികളായ അച്ചന്മാർ എന്നും അൽമേനികളെന്നും കേട്ടിട്ടുണ്ട്. എന്നാൽ നമുക്കിന്ന് ഒരു അച്ഛന്റെ വാലാട്ടിയായ ആർച്ച് പിതാവിനെ ഇടയ്ക്കിടെ അമേരിക്കയിൽ കാണാം. അത് വേറെ ആരും അല്ല നമ്മുടെ മൂലക്കാട്ട് തിരുമേനി തന്നെ. മുത്തോലത്തിന്റെ അടിസ്ഥാന പ്രമാണത്തിൽ വിശ്വാസ്സം പ്രഘ്യാപിച്ച് ഇന്ന് തന്റെ അജപാലനത്തിൻ കീഴിലുള്ള സകല കുഞ്ഞാടുകളോടും മൂലക്കാടാൻ പറയുന്നു. നുണ പറയൂ നുണ പറയൂ ആയിരം തവണ നുണ പറയൂ അത് സത്യമായിടും. താഴെ കാണുന്ന സത്യത്തെ പറ്റി മുത്തോലം പറയുന്നത് തന്റെ അടിമയാകാൻ വിസമ്മതിച്ച സാക്ഷാൽ ഇല്ലിക്കുന്നുംപുറത്ത് ജോസച്ചൻ ഹ്യൂസ്റ്റൻ മിഷനെ Galveston -Houston   രൂപതയ്ക്ക്    എഴുതി കൊടുത്തു എന്ന്. എഴുതാനും വായിക്കാനും അറിയാവുന്ന മൂലക്കാട്ട് തിരുമേനിയും അത് ഏറ്റ് പാടി മുട്ടൻ വടിയുമായി പാവം ഇല്ലി കത്തനാരെയും കൂട്ടത്തിൽ നിന്ന ചില  അൽമായ സ്രേഷ്ടരേയും തല്ലിക്കൊല്ലുമെന്ന് പറഞ്ഞ് നടക്കുന്നു. ഒന്നുകിൽ വെറും തറ പിതാവായി മുത്തുവിന്റെ അടിമയായി നടക്കുന്ന പിതാവ്. അതല്ലങ്കിൽ മുത്തോലത്തിന് വേണ്ടി എന്തൊക്കയോ കാട്ടി കൂട്ടുന്ന നുണയനായ പിതാവ്. ഇതിൽ ഏതാണ് ഞങ്ങൾ വിശ്വസ്സിക്കേണ്ടത്  ? താഴെ മഞ്ഞയിൽ കൊടുത്തിരിക്കുന്ന ഭാഗം വായിച്ച് നോക്കൂ എന്നിട്ട് ശരിക്കും വാക്കുകളുടെ അർത്ഥം മക്കൾക്ക്‌ പറഞ്ഞ് കൊടുക്കൂ !!!

ARTICLE FOUR

a). Following the policies and procedures  of the St. Thomas Syro-Malabar  Diocese of Chicago related to the religious and pastoralcare ONLY. The ownership  of all assests will be Knanaya Catholics Mission-Houston.

ARTICLE VIL The number of director is 3. The name and address of the directors are as follows: 

Jose Mathew - (President/Director),  6400 West Fuqua Dr. Missouri  City, TX 77489
Sunny Karickal - (Secretary),  1607 Parkview Ln, Missouri  city, Tx 77459
Chothalil P. John (Treasure),21l9 Kottayaym Dr. Missorri Clty, TX 77489
 ARTICLE IX AMEND  AS FOLLOWS: We will follow the by laws of the mission which was approved by the Diocese of Galveston -Houston,  on this 13th day of Septernber  in the year of our Lord 1996.


ഇനി അർട്ടിക്കൾ നാലിൽ പറയുന്ന കാര്യം. അതല്ലേ മുത്തോലവും ഇത്രയും കാലം പറഞ്ഞിരുന്നത്  ?  മുത്തോലം നമ്മുടെ കാശ് കൊണ്ട് പള്ളികൾ വാങ്ങി അങ്ങാടിക്ക് കൊടുത്തു എന്ന് ലോകം മുഴുവൻ പറഞ്ഞപ്പോൾ  മുത്തോലം വിളിച്ച് കൂവിയത്  ക്നാനായ മിഷന്റെ സ്വത്തുക്കളും അവയിൻ മേലുള്ള അവകാശവും നമ്മുടെ തന്നെ. സെന്റ്‌ തോമസ്സ് സീറോ മലബാർ രൂപതയ്ക്ക് അവയിൻ മേൽ യാതൊരു അവകാശവും ഇല്ലായെന്ന്.  അർട്ടിക്കൾ നാലിൽ ഇല്ലി കത്തനാർ പറയുന്നതും അത് തന്നയല്ലേ.

അടുത്തത് DIRECTORS ന്റെ കാര്യം. എന്തിനാണ് ആറ് DIRECTORS മാറ്റി മൂന്നാക്കി എന്നത്. എന്റെ പൊന്നു മുത്തോലമേ, താങ്കളെ കൊണ്ട് ഞങ്ങൾ തോറ്റു പോകത്തേയുള്ളൂ. ഹ്യൂസ്റ്റൻ പള്ളി വാങ്ങുന്ന പ്രക്രിയ തുടങ്ങിയപ്പോൾ അച്ഛൻ ഒന്നും അറിയണ്ട എല്ലാത്തിനും വഴിയുണ്ട് എന്ന് പറഞ്ഞ് സാക്ഷാൽ പീറ്റർ ചാഴിയെ കൊണ്ട് 2002  ലെ പൊതുയോഗ മിനിറ്റ്സ്സിൽ കൃത്രിമം കാട്ടിച്ച് മൂന്നിൽ നിന്ന് ആറാക്കിയ കാര്യം മറന്ന് പോയോ ? വേറെ എന്തൊക്കെ രേഖകളാണ് മുത്തോലമേ താങ്കൾ തിരുത്തിച്ചത്  ? കൃത്രിമം കാട്ടിയതിനും കൃത്രിമം കാട്ടാൻ പ്രേരണ നൽകിയതിനും കാനോൻ നിയമത്തിൽ വകുപ്പ്  ഇല്ലേലും അമേരിക്കൻ നീതി നിർവഹണത്തിൽ അത് പെരുത്ത കുറ്റമാണ് കേട്ടോ. 2007 - 2008 കാലയളവിൽ മുത്തോലത്തിന്റെ നിർദ്ധേശാനുസ്സരണം നിയമ വിരുദ്ധമായി നടത്തിയ ഭരണഘടനാ ഭേതഗതികൾ പൂർവ്വാവസ്ഥയിലാക്കാൻ വേണ്ടി തന്നിൽ അർപ്പിതമായ ഉത്തരവാതിത്വം നിറവേറ്റുക മാത്രമാണ് ഇല്ലിക്കുന്നുംപുറത്ത് അച്ഛൻ ചെയിതത്. എന്നാലും മാറി വന്ന സഭാതലത്തിലുള്ള മാറ്റം ഉൾക്കൊണ്ട് കൊണ്ട് സഭയോട് കൂറും വിശ്വസ്ഥതയും കൂറും പുലർത്തിക്കൊണ്ട് ഹ്യൂസ്റ്റൻ ക്നാനായ മിഷൻ അൽമീയവും ആരാധനാപരവുമായ സീറോ മലബാർ രൂപതയുടെ പോളിസികൾ പാലിക്കും എന്നും വ്യക്തമായി പറയുന്നു. മുത്തോലം പറയുന്ന അതേകാര്യം തന്നയല്ലേ ഇല്ലിയും ചെയിതിരിക്കുന്നത്. ഒന്നു കൂടി വായിക്കൂ എന്താണ് ഇല്ലി പറയുന്നത് എന്ന്  " Following the policies and procedures  of the St. Thomas Syro-Malabar  Diocese of Chicago related to the religious and pastoralcare ONLY. The ownership  of all assests will be Knanaya Catholics Mission-Houston." ഇനി ഒന്നു കൂടി ചിന്തിച്ച് നോക്കൂ മുത്തോലം പറയുന്നതും  ഇത് തന്നയല്ലേ !!!

ഗുരുതരമായ ഗൂഡാലോചനയിലൂടെ ക്നാനായ സമുധായത്തെ ഒറ്റു കൊടുക്കുന്നതും ചതിക്കുന്നതും ആരാണ്  ?  ഇല്ലിക്കുന്നുംപുറവും കൂട്ടത്തിൽ നിന്നവരും തെറ്റ് ചെയിതിട്ടുണ്ട് എങ്കിൽ ഞങ്ങളുടെ മൂലക്കാട്ട് പിതാവേ, അങ്ങാടിയത്ത് പിതാവേ അതി ബഹുമാനപ്പെട്ട വികാരി ജനറാൾ മുത്തോലത്ത് അച്ഛാ എന്തിനാണ് നിങ്ങൾ ഇന്ന് തിരക്കിട്ട് ഇല്ലിക്കുന്നുംപുറത്ത്‌ അച്ഛനെ പേടിപ്പിച്ച് നാട് കടത്താൻ വ്യഗ്രത കാട്ടുന്നത്  ?  തെറ്റ് ചെയിതവർ ശിക്ഷിക്കപ്പെടട്ടെ. അതല്ലേ രാജ്യ നീതി  ? ദൈവ നീതി നടപ്പിലാക്കാനാണ് നിങ്ങൾ തുനിയുന്നത് എങ്കിൽ ഇന്നുവരെ ശത്രുക്കൾക്കെതിരെ സംഹാര താണ്ഡവം ആടിമാത്രം പരിചയമുള്ള നിങ്ങൾ ആരോടെങ്കിലും ക്ഷമിക്കുകയോ ക്ഷമിക്കാൻ പഠിപ്പിക്കുകയോ ചെയിതിട്ടുണ്ടോ  ? ഇന്ന് നിങ്ങൾ കാട്ടികൂട്ടുന്ന കുറ്റകൃത്യങ്ങൾ സഭയുടെയും ദൈവ വചനതിന്റെയും മറവ് കൊണ്ട് മൂടി കുത്തി ഒതുക്കാമെന്ന് വിചാരിച്ചാൽ ഞങ്ങൾക്ക് ഒന്നുമാത്രമേ പറയാനുള്ളൂ. ജീവിക്കുന്ന ക്രിസ്തുവാണ്‌ ഞങ്ങളുടെ രക്ഷകൻ. ആ രക്ഷകനാണ്‌ ഇന്ന് ഹ്യൂസ്റ്റൻ പള്ളി വാങ്ങാൻ നിങ്ങൾ മൂവർ സങ്കം നടത്തിയ ചതിക്കുഴികൾ പുറത്ത് കൊണ്ടുവരുന്നത്.  

Galveston -Houston രൂപത അംഗീകരിച്ച ബൈലോകൾ അനുസ്സരിച്ച് മുന്നോട്ട് പോകും എന്ന് ഇല്ലിക്കുന്നുംപുറം പറയുമ്പോൾ അതിനർത്ഥം അറിയാൻ അതിലെ ബൈലോകൾ ഒന്നുകൂടി പരിശോധിച്ച് നോക്കൂ.  

 CONSTITUTION  AND BY-LAWS OF THE

KNANAYA CATHOLIC MISSION - HOUSTON

ARTICLES  OF INCORPORATION

ARTICLE SEVEN

The by-laws  of the Mission  are to be promulgated,  changed, or amended by Diocese  of Galveston  Houston. However, the fundamental principles  of the Catholic  Diocese  of Kottayam  cannot be changed.


കൂടുതൽ തെളിവുകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക : 

ഹ്യൂസ്റ്റൻ സംഭവം - മുത്തോലം സീറോ സഭാനേതൃത്വത്തിന്റെ ചതിയുടെ ചുരുളഴിയുന്നു.

പരിശുദ്ധ ഫ്രാൻസിസ്സ് മാർപ്പാപ്പ വിശുദ്ധ പത്രോസിന്റെ സിംഹാസ്സനത്തിൽ ഇരുന്ന് കൊണ്ട് ഏതാനും ദിവസ്സങ്ങൾക്ക് മുൻപ് പറയുകയുണ്ടായി. വത്തിക്കാൻ പോലും ഇന്ന് അഴിമതിയുടെയും അരാജകാത്തിന്റെയും പരുദീസ്സയാണ് എന്ന്. അദ്ധേഹത്തിന്റെ പ്രഘ്യാപനം ഒരു പക്ഷേ ലക്ഷോപ ലക്ഷം വരുന്ന ആഗോള കത്തോലിക്കാ സമൂഹത്തെ അമ്പരപ്പിച്ചിട്ടില്ല. എന്നാൽ സഭാ നേതൃത്വത്തിലെ ഉന്നതരായ രാജകുമാരന്മാർ മുതൽ താഴെ തട്ടിലെ മെത്രാന്മാർ വരെ ഞെട്ടിയിരിക്കുകയാണ്. അവർ പരമ്പരാഗതമായ കീഴ്വഴക്കങ്ങൾ കാറ്റിൽപറത്തി എന്തൊക്കയോ കാട്ടികൂട്ടാൻ തുനിയുന്ന ഈ പാപ്പയുടെ പോക്ക് എങ്ങോട്ട് എന്നറിയാതെ വിഷമിച്ചിരിക്കുമ്പോൾ പൌരസ്ത്യ സഭകളിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സീറോ മലബാർ സഭയുടെ നേതൃത്വം ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ലായെന്ന് പറഞ്ഞ് തങ്ങളുടെ ചതിയും ക്രൂരതയും ക്നാനായക്കാരോട് തുടരുന്നു. ഈജിപ്തിലെ ഫറവോന്റെ അടിമത്വത്തിലേക്ക് വെറും കൈയ്യോടെ നടന്ന് പോയ ജനതതി ഇന്ന് മുത്തോലത്താൽ  നമ്മുടെ മൂലക്കാട്ട് പിതാവിനാൽ ഒറ്റുകൊടുക്കപ്പെട്ട് - ചതിക്കപ്പെട്ട് കാക്കനാട്ടെ ഫറവോൻ ആലഞ്ചേരി പിതാവിന്റെ അടുക്കലേക്ക്‌ വീണ്ടും നയിക്കപ്പെടുന്നു.

ഇന്ന് ഉച്ചകഴിഞ്ഞ്  ഹ്യൂസ്റ്റനിൽ നടന്ന ചരിത്ര പ്രസിദ്ധമായ ടൌണ്‍ ഹാൾ മീറ്റിങ്ങിൽ  KCCNA പ്രസിഡണ്ട്‌ ടോമി മ്യാൽക്കരപ്പുറം തന്റെ സാന്നിദ്ധ്യം കൊണ്ട് തന്നിൽ ചരിത്രപരമായി ക്നാനായ സമുദായം ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാതിത്തത്തിൽ നിന്ന് ഒരിക്കലും പുറകോട്ടില്ലായെന്ന് തെളിയിച്ചിരിക്കുന്നു. കമ്യൂനിറ്റി സെന്റെറിൽ ആവേശപൂർവ്വം തടിച്ചു കൂടിയ ആയിരത്തിലധികം സമുധായാങ്ങങ്ങളുടെ എല്ലാ സംശയങ്ങളും തുടച്ചുനീക്കികൊണ്ട് അതിമനോഹരമായ പര്യവസ്സാനം ആണ് ഹ്യൂസ്റ്റൻ ജനത ദർശിച്ചത്. 1996 ൽ ക്നാനായ മിഷൻ സ്ഥാപിച്ചത് മുതൽ ഇന്നുവരെയുള്ള സകല കാര്യങ്ങളും അക്കമിട്ട് നിരത്തികൊണ്ട് ഹ്യൂസ്റ്റൻ ക്നാനായ നേതൃത്വം അറ്റോർണി ജോസഫ്‌ മാത്യുവിന്റെയും അന്നത്തെ സ്ഥാപക നേതാക്കളിൽ മുഖ്യനായ ചേതാലി ജോണ്‍ സാറിന്റെയും സഹായത്തോടെ സകലരുടെയും ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരം നൽകി.  മീറ്റിങ്ങിൽ മുതോലത്തിന് വക്കാലത്തുമായി വെറും കില്ല പട്ടിയുടെ റോളിൽ ചാഴികുടുംബത്തിന്റെ വക്താവായ പീറ്റർ വന്നത് അവന്റെ തന്നെ വിനാശത്തിന് കാരണമായി.

പള്ളി നശിപ്പിക്കാനും കുർബാന നടത്തിക്കാതിരിക്കാനും ആണ് യഥാർത്ഥ ക്നാനായ മക്കൾ ശ്രമിക്കുന്നത് എന്ന് വരുത്തി തീർക്കാനായി മേലേടം മുത്തോലത്തിന്റെ ആജ്ഞപ്രകാരം പരമാവതി ശ്രമിക്കുന്നു. കേസ്സിന്റെ വിജയത്തിനായി അടുത്ത രണ്ട് ദിവസ്സങ്ങളിലും പള്ളിയിൽ ആരാധനയുണ്ടാകുമെന്ന് മേലേടം കുർബാന മദ്ധ്യേ ഇന്ന് അറിയിക്കുകയുണ്ടായി. കത്തോലിക്കാ വിശ്വാസ്സികളായ ക്നാനായക്കാരുടെ മതവിശ്വാസ്സത്തെ ചൂഷണം ചെയിത് ഇനിയും സഭയിലെ തെണ്ടിത്തരങ്ങൾ അനസ്യൂതം തുടരാം എന്ന മിഥ്യാധാരണയാണ് മുത്തോലത്തിന്റെ അടിമവേല ചെയ്യാൻ വിധിക്കപ്പെട്ട കോട്ടയം രൂപത കഴിവ് കെട്ട വൈദീകൻ എന്ന്‌ മുദ്രകുത്തിയ മേലേടത്ത് കത്തനാർ ഇവിടെ ശ്രമിക്കുന്നത്. ഇവിടെ കുർബാനയല്ല മറിച്ച് ഹ്യൂസ്റ്റൻ മിഷന്റെയും മിഷന്റെ സ്വത്തുക്കളുടെയും ഉടമസ്ഥാവകാശവും അതിൻമേലുള്ള അധികാരവുമാണ് നമ്മൾ നഷ്ടപ്പെടാതിരിക്കാൻ നോക്കുന്നത്. ദൈവ വചനത്തെയും വിശുദ്ധ കർമ്മങ്ങളെയും തങ്ങളുടെ ശത്രുക്കളെ നശിപ്പിക്കാനായി ഉപയോഗിക്കുന്ന പരമ്പരാഗതമായ അച്ചന്മാരുടെ രീതി മൂലക്കാടന്റെ സാന്നിദ്ധ്യത്തിൽ തന്നെ നടക്കുന്നത് ഏറെ കൌതുകം ജനിപ്പിക്കുന്നു.

ഹ്യൂസ്റ്റൻ കമ്യൂണിറ്റി സെന്റെറിൽ നടന്ന വികാര പ്രകടനങ്ങൾ കേവലം ഹ്യൂസ്റ്റൻ ക്നാനായക്കാരുടെ മാത്രമല്ല. മറിച്ച് അത് ലോകം മുഴുവനുമുള്ള സകല ക്നാനായക്കാരുടെയും വികാര പ്രകടനമാണ്. ഒരു പക്ഷേ അല്ല തീർച്ചയായും  ദൈവനിശ്ചയമാണ് മൂലക്കാട്ട് തിരുമേനിയെ ഇന്ന് ഇതിന് സാക്ഷിയാകാൻ അമേരിക്കയിൽ എത്തിച്ചിരിക്കുക. ഇന്ന് നടന്ന സംഭവങ്ങൾ കണ്ണും കാതും മരവിച്ചിട്ടില്ലായെങ്കിൽ പൊന്നു മൂലക്കാട്ട് തിരുമേനി അങ്ങ് നാളെ അങ്ങാടിയുടെ അരമനയിൽ മുത്തോലത്തിന്റെ കൂടെ പോകുമ്പോൾ അവിടെ അവതരിപ്പിച്ച് ഞാനും എന്റെ ജനത്തിന്റെ കൂടെയാണ് എന്ന് തെളിയിക്കൂ. അതല്ലായെങ്കിൽ സീറോ മലബാർ സഭയും കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്തയായി ക്നാനായ സമുധായത്തെ സേവിക്കാൻ നിയുക്തനായ മൂലക്കാട്ട് തിരുമേനി അങ്ങും ക്നാനായ സമുദായത്തിന്റെ സർവ്വനാശം ലക്ഷ്യമിട്ട് അമേരിക്കയിൽ ക്നാനായക്കാരെ അങ്ങാടിക്ക് തീറ് എഴുതിക്കൊടുത്ത് സ്വന്തം കാര്യം നോക്കുന്ന മുത്തോലവും കൂടി നടത്തിയ ചതിയും ഗൂഡാലോചനയും ഓരോന്നായി ഞങ്ങൾ ചിക്കാഗോ ക്നാ  തെളിവിന്റെ വെളിച്ചത്തിൽ പുറത്തിറക്കും. നാളെ മുതൽ കേരളത്തിന് വെളിയിൽ ആദ്യമായി സീറോ മലബാർ റീത്ത് സ്ഥാപിച്ചത് മുതലുള്ള സഭാതലത്തിലുള്ള ഗൂഡാലോചനയുടെ ചുരുൾ പുറത്താക്കുന്നതായിരിക്കും. ചതിയന്മാരായ മുത്തോലവും മൂലക്കാടനും കൂടി നാളിതുവരെ നടത്തിയ ഗൂഡാലോചനകൾ വായിക്കാൻ നാളെക്ക് വേണ്ടി കാത്തിരിക്കൂ.

Saturday, June 15, 2013

പ്രതിക്ഷേധ കൊടുങ്കാറ്റുമായി ഹ്യൂസ്റ്റൻ - സ്വാതന്ത്ര്യത്തിന്റെ നാട്ടിൽ സീറോകളുടെ വിളഞ്ഞാട്ടം

മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന്റെ കാലം. ഒരു പതിറ്റിണ്ടിലതികമായുള്ള ചതിക്കപ്പെട്ട കാലം. മൊത്തം നാൽപതിലതികമായുള്ള  ക്നാനായക്കാരുടെ അമേരിക്കൻ കുടിയേറ്റ ചരിത്രത്തിന്റെ ബാക്കിപത്രമാണ്‌ ഇപ്പറഞ്ഞത്‌. ക്നാനായക്കാരുടെ കൂടി ഉപ്പും ചോറും ഉണ്ട് വളർന്ന് വലുതായ അങ്ങാടി പിതാവ് കഴിഞ്ഞ പന്ത്രണ്ട് വർഷക്കാലമായി ക്നാനായക്കാരുടെ പള്ളികൾ കൂദാശ ചെയിത് ക്നാനായ വേദികളിൽ കയറിയിറങ്ങി പറയുന്നു. നിങ്ങളെ ഞാൻ സ്നേഹിക്കുന്നു നിങ്ങൾക്ക് വേണ്ടി ഞാൻ നിലനിൽക്കുന്നു. പിതാവിന് ആമേൻ പാടി മുത്തുവും നമ്മോട് പറയുന്നു. നമ്മെ സ്നേഹിക്കുന്ന നല്ലവനായ പിതാവ്. ഇതാ ആ പിതാവ് നമുക്ക് പള്ളികൾ അനുവതിച്ച് തരുന്നു. മമോദീസ്സായിലൂടെയും സ്തൈരലേപനത്തിലൂടെയും കത്തോലിക്കരായ ഇരുപതിനായിരത്തോളം വരുന്ന ക്നാനായ കത്തോലിക്കർക്ക് സഭയിൽ നിലനിൽക്കുന്ന നിയമത്തിലൂടെ തന്നിൽ നിക്ഷിപ്തമായ ഉത്തരവാതിത്വം നിറവേറ്റുന്ന സാക്ഷാൽ അങ്ങാടി പിതാവ് നമ്മോട് ഔദാര്യം കാട്ടി പള്ളികളും ഇടവകകളും തരുന്നു പോലും.

 ഇന്ന് ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപതയിലെ പതിനൊന്ന് ഇടവകയും മറ്റ് മിഷനുകളും മാറ്റി നോക്കൂ. വരണ്ട് വിളറിയ ഒരു രൂപതയേയും മെത്രാനെയും നമുക്ക് കാണാം. അങ്ങാടിക്ക് യാതൊരു തെണ്ണവും ഇല്ലാത്ത ഇടവകകളിൽ ക്നാനായക്കാർ   തങ്ങളുടെ അദ്ധ്വാനത്തിന്റെ ഫലം കൊണ്ട് വാങ്ങിയ പള്ളികളിൽ നിന്നായി  ഓരോ വർഷവും ദശാംസ്സമായി ആയിരക്കണക്കിന് ഡോളറാണ് അരമനയിൽ എത്തുന്നത്‌. മാത്രമല്ല വീടുകളിൽ മെയിലിലൂടെ എത്തിക്കുന്ന കവറിലിട്ട് ക്നാനായ കുടുംബങ്ങളിൽ നിന്നും അരമനയിലേക്ക് പണമെത്തുന്നു.  സീറോ മലബാർ രൂപത അമേരിക്കയിൽ സ്താപിതമായാൽ ക്നാനയക്കാർക്ക് തങ്ങളുടെ അവകാശങ്ങൾ പരിപൂർണ്ണമായും അനുവതിച്ചു തരുമെന്ന് വാക്ക് തന്നവർ ഇന്നും നമ്മോട് പറയുന്നു. ക്ഷമയോടെ പ്രാർത്ഥിച്ച് നിൽക്കുവിൻ നിങ്ങൾ ഞങ്ങളുടെ നിത്യവും ചുരത്തുന്ന പശുക്കളല്ലേയെന്ന്. ഇവിടെ മുത്തുവും മൂലക്കാടനും അങ്ങാടിയുമെല്ലാം ചെയ്യുന്നത് ഒരേ ജോലി രാവിലെ പ്രഭാതം മുതൽ പ്രദോഷം വരെ കണ്ണിൽ ചോരയില്ലാതെ ക്നാനായ മക്കളെ ചുരത്തുന്നു.

മുതോലതിന്റെയും മൂലക്കാടന്റെയും അങ്ങാടിയുടെയും ചതി പ്രയോഗങ്ങളിൽ നിന്ന് മോചനം കിട്ടാൻ ഹ്യൂസ്റ്റൻ ക്നാനായ സമൂഹം നാളെ കമ്മ്യൂനിറ്റി സെന്റെറിൽ ഒന്നിക്കുന്നു. നോർത്ത് അമേരിക്കയിൽ തനതായ ക്നാനായ പൈതൃകത്തിൽ നിലനിൽക്കുന്ന ഏക ക്നാനായ മിഷനും കൂടി അങ്ങാടിക്ക് അടിയറ വയ്ക്കാൻ മേലേടമെന്ന അടിമയെക്കൊണ്ട് ത്രിമൂർത്തികൾ ശ്രമിക്കുമ്പോൾ അതിന് ആൽമാഭിമാനം ഉള്ള ഒറ്റ ക്നാനായ മക്കളും അനുവതിക്കില്ലായെന്ന് പറഞ്ഞ് ചരിത്രപരമായ പോരാട്ടത്തിന് ഹ്യൂസ്റ്റൻ തയ്യാറെടുക്കുമ്പോൾ നോർത്ത് അമേരിക്കയിലെ മാത്രമല്ല ലോകം മുഴുവനും ഉള്ള ക്നാനായക്കാർ അവരോട് ഐക്ക്യദാർഡ്യം പ്രഗ്യാപിച്ചിരിക്കുന്നു. ഇത് ഹ്യൂസ്റ്റൻ കാരുടെ മാത്രം പ്രശ്നമല്ല. മറിച്ച് ലോകം മുഴുവനുമുള്ള ക്നാനായക്കാരുടെ പ്രശ്നമാണ്. ഹ്യൂസ്റ്റനിൽ തുടങ്ങുന്ന ഈ കൊടുങ്കാറ്റ് അമേരിക്ക മുഴുവനുമല്ല ലോകമെമ്പാടും കത്തിപടരും. ക്നാനായക്കാരെ ചതിച്ച് പള്ളികൾ വാങ്ങി അങ്ങാടിക്ക് തന്റെ അരപ്പട്ട കിട്ടാനായി സമ്മാനിച്ച മുത്തുവിന്റെ കൈകളിൽ നിന്നും അങ്ങാടി പിതാവിന്റെ  കൈകളിൽ നിന്നും നമ്മുടെ സ്വത്തുക്കൾ തിരിച്ചു പിടിച്ച് നമുക്ക് സ്വതന്ത്രമായ സഭാസവിതാനം കിട്ടുംവരെ നമ്മുടെ കരങ്ങളിൽ തന്നെ കാത്ത് സൂക്ഷിക്കാം. പേരിൽ നമ്മുടെയും അവകാശത്തിൽ അങ്ങാടിയുടെയുമായി മുത്തു ഉണ്ടാക്കിയ പള്ളികൾ നമുക്ക് തിരിച്ച് പിടിക്കണം. ഹ്യൂസ്റ്റൻ സംഭവങ്ങൾ നമുക്കൊരു പാഠമായിരിക്കട്ടെ.

വാങ്ങിക്കൂട്ടിയിരിക്കുന്ന പള്ളികളുടെ ഉടമസ്ഥൻ ക്നാനായ മിഷനെന്ന് പറയുകയും അതിൻ മേലുള്ള അവകാശം സീറോ മലബാർ രൂപതയുടെയും അതിന്റെ ബിഷപ്പ് അങ്ങാടിയുടെയും ആണന്ന ഇരട്ടത്താപ്പ് നയം നമുക്ക് അവസ്സാനിപ്പിക്കണം. മുത്തോലം വാങ്ങിയ പള്ളികളുടെ പോളിസ്സികളും ഉടമസ്ഥാവകാശവും ഉടനടി പരസ്സ്യപ്പെടുത്തണം. വിശ്വാസ്സപരവും ആരാധനാപരവുമായ സീറോയുടെ പോളിസ്സികൾ മാതമേ ക്നാനായ മിഷനുകൾ അന്ഗീകരിക്കാവൂ. ക്നാനായ സമൂഹത്തെ സീറോയ്ക്ക്‌ അടിമവച്ചില്ലങ്കിൽ കുർബാനകൾ മുടക്കുകയും പള്ളികൾ അടയ്ക്കുകയും ചെയ്യുമെന്ന ഭീഷിണി പുല്ലുപോലെ ക്നാനായ മക്കൾ തള്ളിക്കളയുന്നു. അമേരിക്കയിൽ ഇന്നുള്ള ഇരുപതിനായിരത്തിലതികം വരുന്ന ക്നാനായ മക്കളുടെ പാരമ്പര്യത്തിലും പൈതൃകത്തിലും അധിഷ്ടിതമായ അവകാശങ്ങൾ തള്ളിക്കളഞ്ഞ് ഇനിയും സീറോകൾക്ക് വിളഞ്ഞാടാനാണ് ഭാവമെങ്കിൽ ചങ്ങലക്കെട്ടുകൾ അഴിച്ചിതാ ക്നാനായ മക്കൾ മുന്നോട്ട് വരുന്നു.

ക്നാനായ മക്കളുടെ ചതിക്കപ്പെടലിന്റെ ആഴം നേരിട്ട് കണ്ട് മനസ്സിലാക്കാൻ കാപട്യത്തിന്റെ മുഖം മൂടിയുമായി മുതോലത്തിനു കുഴലൂതാൻ നടക്കുന്ന മൂലക്കാട്ട് തിരുമേനി, പൊറുക്കില്ലയിനിയീ ക്നാനായ മക്കൾ. മരുമകൾക്ക് പേറ്റുനോവ് എടുക്കുമ്പോൾ അമ്മായി അമ്മക്ക് വയറ് വേദന എന്ന് പറയും പോലെ നോർത്ത് അമേരിക്കയിലെ ക്നാനായ മക്കളുടെ കഠിനമായ വേദനയിൽ യാതൊരു കരുണയും കാണിക്കാതെ മുത്തോലത്തിന്റെ കൂടെ ക്കൂടി സമുദായത്തെ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന മൂലക്കാട്ട് മത്തായി മെത്രാപ്പോലീത്തായെ അങ്ങയുടെ കാരിത്താസ്സ് മെഡിക്കൽ കോളേജ് എന്ന വയറുവേദനയുമായി അമേരിക്കയിലേക്ക് കെട്ടിയെഴുന്നള്ളാൻ നാണം ഒട്ടും ഇല്ലേ. ഇന്ന് അങ്ങയേ ക്നാനായക്കാർ മാത്രമല്ല ലോകം മുഴുവനുമുള്ള സീറോകളും കൂടി കുലം മുടിയനായ നാണം കെട്ട പിതാവ് എന്ന് വിളിക്കുന്നൂ. ഇന്ന് ഇവിടെ അമേരിക്കയിൽ നിൽക്കുമ്പോൾ ഹ്യൂസ്റ്റനിൽ ക്നാനായ സമുദായത്തിന്റെ കുതികാൽ വെട്ടാൻ മുത്തോലം ശ്രമിക്കുന്നത് എങ്ങിനെ കണ്ട് കൊണ്ട് നിൽക്കാൻ സാധിക്കുന്നൂ.

 അന്തസ്സും ആഭിജാത്യവും ഉള്ള തിരുമേനിയെങ്കിൽ നാളെ ഹ്യൂസ്റ്റനിൽ പോയി ക്നാനായ മക്കളോട് ഐക്ക്യദാർഡ്യം പ്രഗ്യാപിക്കൂ. തിങ്കളാഴ്ച്ച മുത്തോലത്തിന്റെ കൂടെ അങ്ങാടിയുടെ അരമനയിൽ പോയി അദ്ധേഹത്തിന്റെ ചെരിപ്പ് നക്കുന്നത് ഒഴിവാക്കൂ. അങ്ങ് എത്രയോ മഹത്തരമായ ഒരു അതിരൂപതയുടെ ആർച്ച് ബിഷപ്പാണ്. കഴിഞ്ഞ എട്ട് വർഷമായില്ലേ ഓരോ ക്നാനായ പള്ളികളും അങ്ങാടി വെഞ്ചിരിക്കുമ്പോൾ കൂടെ നടന്ന് അദ്ധേഹത്തിന്റെ ചെരിപ്പ് നക്കുന്നു. ഞങ്ങൾ ക്നാനായക്കാരുടെ ആൽമാഭിമാനം ഇത്രയും കാലം കളഞ്ഞ് കുളിച്ചത് മതിയായില്ലേ അങ്ങേക്ക്. മുത്തോലത്തിന്റെ പിടിയിൽ നിന്നും രക്ഷപെട്ട് നാണം കെട്ട അങ്ങാടിയുടെ ചെരുപ്പ് നക്കി പിതാവ് എന്ന വിശേഷണത്തിൽ നിന്ന് അങ്ങ് രക്ഷപെടുകയും അത് വഴി ക്നാനായ സമുദായത്തെ രക്ഷിക്കുകയും ചെയ്യൂ.


മൂലക്കാടന്റെ വരവിന്റെ രഹസ്സ്യം പുറത്തായി - പ്രാഞ്ചികൾ നാറുന്നു.

ഇന്നലെ പ്രസദ്ധീകരിച്ച " വിറഞ്ഞ്‌ തുള്ളുന്ന മുത്തുവിന് തുണയായി മൂലക്കാടൻ " എന്ന ലേഖനത്തിന് കമന്റായി ലഭിച്ച ചില കാര്യങ്ങളാണ് ഇന്ന് ഈ ലേഖനത്തിന് ആധാരം. വെറുതെ പെങ്ങന്മാരെ മാത്രം കാണാനും ചെറിയൊരു ആദ്യകുർബാന ചടങ്ങിനായും നമ്മുടെ മൂലക്കാട്ട് തിരുമേനി അമേരിക്കയിൽ വന്നു ചാടും എന്ന് വിശ്വസ്സിക്കുക പ്രയാസ്സമായിരുന്നു. എന്തോ വലിയൊരു കള്ളത്തരം എവിടേയോ ഒളിച്ചു കിടക്കുന്നതായി ശരിക്കും സംശയം പലരിലും ഉണ്ടായിരുന്നു. ഇന്ന് തിരുമേനിയുടെ കള്ളത്തരങ്ങളെല്ലാം പുറത്ത് വന്നിരിക്കുന്നു. ഞങ്ങൾക്ക് ഇന്ന് ഉച്ചയോടെ ലഭിച്ച ചില കമന്റുകൾ രാത്രി പത്തുമണി വരെ നിജസ്ഥിതി അറിയാത്തത് കൊണ്ട് പുറത്ത് വിട്ടില്ല. കോട്ടയത്തും ചിക്കാഗോയിലുമായി നടത്തിയ ഇച്ചിരി ശ്രമകരമായ പരിശ്രമത്തിന്റെ ഫലമായി നമ്മുടെ മാഫിയാ തലവന്റെ യാത്രാ രഹസ്യം ഞങ്ങൾ പുറത്താക്കുന്നു. ചിക്കാഗോയിലും മറ്റ് ഇതര സ്റ്റേറ്റുകളിലുമായി മുത്തോലത്തിന്റെ സഹായത്താൽ പ്രത്യേകം തിരഞ്ഞെടുത്ത മുപ്പതോളം തനി പ്രാഞ്ചികളുടെ വീടുകളിൽ മൂലക്കാടൻ സന്ദർശിക്കുന്നു. ഒരു കൊടിയും അതിലധികവും തരാൻ തയ്യാറുള്ള പ്രാഞ്ചികളെ തിരഞ്ഞ് പിടിച്ച് നടത്തുന്ന ഈ സന്ദർശനത്തിൽ കാരിത്താസ്സിന് വേണ്ടി അൻപത് കോടിയുടെ പിരിവ് എടുത്ത് തിരിച്ചു പോകുകയാണ് മുഖ്യലക്ഷ്യം.

സ്വന്തം സഹോദരങ്ങളുടെ കൈയ്യിൽ നിന്ന് തട്ടിച്ചും നാട്ടുകാരെ പറ്റിച്ചും സർക്കാരിനെ കബളിപ്പിച്ചും ഉണ്ടാക്കിയ കുമിഞ്ഞുകൂടി കിടക്കുന്ന കള്ളപ്പണക്കാർ സ്വന്തം കണ്‍മുൻപിൽ കാണുന്ന പട്ടിണി പാവങ്ങൾക്കും പഠിക്കാൻ സഹായം ആവശ്യമുള്ള കുഞ്ഞുങ്ങൾക്കും രോഗത്താൽ വലയുന്ന ആശരണർക്കും ഒരു പെനി പോലും കൊടുക്കാൻ തയ്യാറാകാത്തപ്പോൾ ഇന്നിതാ കോടികൾ എടുത്ത് മൂലക്കാടന്റെ മുൻപിൽ ഇച്ചിരി സ്ഥാനത്തിനായി മാനത്തിനായി വലിച്ചെറിയുന്നു. നാട്ടിലെ  ഇറച്ചി വെട്ടുകാരുടെയും ചന്തയിൽ കോഴിമുട്ട വിറ്റുനടന്നവരുടെയും തേനിയിൽ നിന്നും കമ്പത്ത് നിന്നും ഉരുവിനെ കൊണ്ട് വന്ന് വിറ്റു നടന്നവരുടെയും മക്കൾക്ക്‌ അൽപം അന്തസ്സ് കിട്ടാൻ ക്നാനായ സമുധായത്തെ വിറ്റിട്ടാണങ്കിലും അവസ്സരം കിട്ടിയാൽ എന്ത് തെറ്റിരിക്കുന്നു അല്ലേ. ഒരുമിച്ച് നിന്ന് പ്രതികരിക്കാൻ തയ്യറാകണ്ട ഈ അവസ്സരത്തിൽ ഇതൊന്നും എന്റെ പ്രശ്നങ്ങൾ അല്ലായെന്ന് നടിച്ച് ക്നാനായ സമുദായത്തിന്റെ കരിങ്കാളികളാകാൻ ചിക്കാഗോയിൽ നിന്ന് മാത്രം പതിനാറ് പ്രാഞ്ചികളെയാണ് മുത്തോലം തിരഞ്ഞെടുത്ത് കൊടുത്തിരിക്കുന്നത്‌. കാരിത്താസ്സ് മെഡിക്കൽ കോളേജിൽ ബോർഡ് മെമ്പർ സ്ഥാനമാണ് പ്രാഞ്ചികൾക്ക് ഓഫർ കൊടുത്തിരിക്കുന്നത്‌.

ഇവിടെ ഒരു പിരിവും മൂലക്കാടന്റെ സന്ദർശനവും അല്ല മുഖ്യകാര്യം. കഴിഞ്ഞ രണ്ടാഴ്ച്ചക്കാലം അമേരിക്കയിൽ നടക്കുന്ന അതി ഗൌരാവകരമായ കാര്യങ്ങളിലെ മുത്തോലത്തിന്റെ ഗൂഡപദ്ധതികളാണ് എല്ലാവരും തിരിച്ചറിയേണ്ടത്. കഴിഞ്ഞ മാർച്ച് മാസ്സം വരെ തനിക്കെതിരെ വന്നുചേർന്ന ആരോപണങ്ങളിൽ നിന്ന് പിതാക്കന്മാരുടെ ശ്രദ്ധ തിരിച്ച് വിട്ട് തനിക്കുണ്ടായ ക്ഷീണം തീർത്ത് അധികാരവും സ്ഥാനങ്ങളും നിലനിർത്തി പൂർവ്വാധീകം ശക്തമായി തിരിച്ചു വരാൻ മൂലക്കാടനുമായി നടത്തിയ ഗൂടാലോചനയുടെ പരിണിത ഫലമാണ് ഇന്ന് നാം കാണുന്നത്.  പണം കൊടുത്താൽ ഏത് നെറികേടിനെയും വെള്ളപൂശി കൊടുക്കാൻ മൂലക്കാടാൻ തയ്യാറാകുന്നതിന്റെ ഉത്തമോദാഹരണമാണ് നാമിവിടെ കാണുന്നത്. കൃത്യമായി പറഞ്ഞാൽ മുത്തോലത്തിന്റെ കുറ്റകൃത്യങ്ങൾക്ക് ക്യാഷ് ട്രേടാണ് മൂലക്കാടൻ ഇവിടെ നടത്തുന്നത്. കാരിത്താസ്സിന് വേണ്ടി കോട്ടയത്ത്‌ വച്ച് നടന്ന അച്ചന്മാരുടെയും പിതാക്കന്മാരുടെയും മീറ്റിങ്ങിൽ ഇന്നത്തെ സാഹചര്യത്തിൽ അമേരിക്കയിൽ നിന്ന് പണം കിട്ടാൻ സാദ്ധ്യതയില്ലല്ലോയെന്ന് അച്ചന്മാർ സംശയം പറഞ്ഞപ്പോൾ നിങ്ങളാരും അതോർത്ത് വിഷമിക്കണ്ട മുത്തോലമതെല്ലാം ശരിയാക്കി തരുമെന്ന് എനിക്ക് ഉറപ്പ് തന്നിട്ടുണ്ട് എന്ന് മൂലക്കാട്ട് തിരുമേനി പറയുകയുണ്ടായി. അത് കഴിഞ്ഞ് കോട്ടയം രൂപതയുടെ പ്രസ്ബറ്റെറിയം മുത്തോലത്തിനെ തിരികെ വിളിച്ച് സമുദായത്തിൽ ശാന്തിയും സമാധാനവും ഉണ്ടാക്കാൻ പിതാവിനോട് ആവശ്യപ്പെട്ടിട്ട് ആ തീരുമാനത്തെ ചവറ്റുകോട്ടയിൽ ഇട്ട് അച്ചന്മാരുടെ മുഖത്ത് കാർപ്പിച്ചു തുപ്പുകയാണ് ചെയിതത്.

ഒരുവെടിക്ക് രണ്ട് പക്ഷികളാണ് മുത്തോലം ഇവിടെ സാധിക്കാൻ പോകുന്നത്. തന്റെ നെറികേടുകളുടെ കാര്യത്തിൽ നിർണ്ണായകമാകുന്ന രണ്ട് പിതാക്കന്മാരെ ഒരേ സമയത്ത് വീഴിക്കുകയാണ് ലക്‌ഷ്യം. ഹ്യൂസ്റ്റനിൽ മേലേടത്ത് കത്തനാരെ വിട്ട് അവിടെ പരിപൂർണ്ണ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ക്നാനായ മിഷനെ നശിപ്പിച്ച് ചിക്കാഗോ സെന്റ്‌ തോമസ്സ് സീറോ മലബാർ രൂപതയ്ക്ക് അടിയറ വച്ച് അങ്ങാടിയത്ത് പിതാവിനെയും രൂപതയുടെ കൂരിയേയും സന്തോഷിപ്പിക്കുക. ഇന്ന് അമേരിക്കയിൽ നടക്കുന്ന ഹ്യൂസ്റ്റൻ സംഭവത്തെ ചൊല്ലിയുള്ള കോലാഹലം ധാരാളം മതി മരണം വരെ അങ്ങാടിയുടെയും പിണിയാളുകളുടെയും ഗുഡ് ബുക്കിൽ സ്ഥിരമായിരിക്കാൻ. തനിക്കും തന്റെ സ്ഥാനമാനങ്ങൾക്കും കോട്ടം തട്ടുന്ന എന്തെങ്കിലും ചെയിതാൽ കോട്ടയം രൂപതയുടെ സാമ്പത്തീക ക്രമക്കേടുകളുടെയും മറ്റ് പല കാര്യങ്ങളുടെയും  രഹസ്യങ്ങൾ പുറത്ത് വിടുമെന്ന് മൂലക്കാടനെ പറഞ്ഞ് ഭീഷിണിപ്പെടുത്തിയതിന്റെ വെളിച്ചത്തിൽ ഉണ്ടാക്കിയ പരസ്പര ധാരണയുടെ വെളിച്ചത്തിൽ മൂലക്കാടനെ അമേരിക്കയിൽ വരുത്തി കാശ് പിരിച്ചു കൊടുക്കുകയാണ് മുത്തോലം. അങ്ങിനെ ഒരു വെടിക്ക് രണ്ട് പക്ഷികൾ. രണ്ട് പിതാക്കന്മാരും മുത്തുവിന്റെ അടിമകൾ.

Thursday, June 13, 2013

വിറഞ്ഞ്‌ തുള്ളുന്ന മുത്തുവിന് തുണയായി മൂലക്കാടൻ

 ഒരു ജനതതിയുടെ വികാര വിചാരങ്ങൾ പോയിട്ട് തന്റെ ജന്മത്തെപോലും വിശ്വാസ്സമില്ലാത്ത നമ്മുടെ മൂലക്കാട്ട് തിരുമേനി എന്തിന് ഇന്ന് അമേരിക്കയിൽ ചുറ്റികറങ്ങുന്നു. അപ്പനേയും അമ്മയേയും സഹോദരങ്ങളേയും എന്തിന് തനിക്കുള്ളതെല്ലാം ദൈവകരങ്ങളിൽ ഏൽപ്പിച്ച് വീട്ടിൽ നിന്നും ഇറങ്ങി ഇന്ന്  നമ്മുടെ പിതാവായി  കോട്ടയം അരമനയിൽ വാഴുന്ന മൂലക്കാട്ട് തിരുമേനി കൂടെക്കൂടെ അമേരിക്കയിൽ വരുന്നത് കാണുമ്പോൾ ആദ്യമൊക്കെ നമ്മൾ വിചാരിച്ചു ഇത്രയും സ്നേഹനിധിയായ പിതാവിനെ കിട്ടാൻ നമ്മൾ എന്ത് പുണ്യം ചെയിതു. ഇത്രയും പ്രായം ആയിട്ടും രണ്ടു മാസം ആകുമ്പോൾ ഒന്നാം ക്ലാസ്സിലെ കുട്ടിയെപ്പോലെ മൂത്രമൊഴിക്കാൻ ഇടവേള കിട്ടുമ്പോൾ പത്താം ക്ലാസ്സിലെ ചേച്ചിയുടെ അടുത്തേക്ക് പോകും പോലെ കൂടെ കൂടെ നമ്മുടെ തിരുമേനി അമേരിക്കയിലേക്ക് പോരും. 

പണ്ട് പീരുമേട്ടിലെ സ്കൂളിൽ നിന്ന് കൊതികുത്തി ഉടുപ്പൂരി വീട്ടിൽ പോയ കൊച്ചച്ചനെ എന്തെല്ലാം പറഞ്ഞ് സമാധാനിപ്പിച്ചാണ് തിരിച്ച് ഉടുപ്പിടീച്ച് റോമിലേക്ക് പഠിക്കാൻ വിട്ടത്. വല്ല്യ പഠനക്കാരനായി ഡോക്റേറ്റെടുത്ത് തിരിച്ചു വന്നപ്പോൾ നമ്മുടെ കുന്നശ്ശേരി പിതാവ് കൊച്ചച്ചനെ പിടിച്ച് കോട്ടയം രൂപതയുടെ ചാൻസിലറാക്കി. അലസ്സനും മടിയനുമായ നമ്മുടെ തിരുമേനി തന്റെ പ്രാർത്ഥന ജീവിതത്തിന് കട്ടിപോരന്ന് പറഞ്ഞ് വഴക്കുണ്ടാക്കി സന്ന്യസ്സിക്കാനായി കോട്ടയം രൂപതയിൽ നിന്നും വിടുതൽ വാങ്ങി റോമിലേക്ക് സന്യസ്സിക്കാൻ പോയി. ചേർപ്പുങ്കൽ അവറാച്ചൻ ചിക്കാഗോ സീറോയിൽ ചേർന്നു എന്ന് പറഞ്ഞ് കൊലാഹലമുണ്ടാക്കിയ ജനമുണ്ടോ അറിയുന്നു നമ്മുടെ മൂലക്കാട്ട് തിരുമേനി മഞ്ഞ വസ്ത്രധാരനായ സന്ന്യാസ്സിയാണ് എന്ന്. കൊച്ചു മെത്രാനായി എത്രനാൾ കഴിഞ്ഞാണ് കോട്ടയം രൂപതയിലെ അച്ഛൻ മാരുടെ ശല്ല്യം സഹിക്ക വയ്യാതെ മഞ്ഞ വസ്ത്രം മാറ്റി ഇന്ന് കാണുന്ന വെള്ളയാക്കിയത്.

മഞ്ഞ മാറ്റി വെള്ളയാക്കിയാൽ അതുപോലെ മനസ്സും വെള്ളയാകും എന്ന് ആരും തെറ്റിദ്ധരിക്കരുത്. മഞ്ഞപ്പിത്തം വന്നവനെപ്പോലെ നോക്കുന്നതും കാണുന്നതും എല്ലാം മഞ്ഞ തന്നെയാണ് നമ്മുടെ തിരുമേനിക്ക്. കോട്ടയത്ത്‌ ഉള്ളപ്പോൾ വല്ലംബ്രോസ് മിഷിനറിമാരുടെ ചീട്ടുകളി കേന്ത്രത്തിൽ മുടങ്ങാതെ രാത്രിയിൽ അരമനയിൽ നിന്നും ഇറങ്ങി വെളുക്കുവോളം വൈനും അടിച്ച് ചീട്ട് കളിച്ച് പിരുത്ത് ഇരിക്കുന്ന തിരുമേനിക്ക് സ്വന്തം കുഞ്ഞാടുകളെ നോക്കാൻ എവിടെ സമയം. തിരുമേനിക്ക് നാളിതുവരെ ഒറ്റ ജോലിയെ ഉള്ളൂ. അമേരിക്കയിലെ അഗാപ്പെ മുതലാളി ചേർപ്പുങ്കൽ അവറാച്ചന്റെ നെറികേടുകൾക്കും സമുദായ ദ്രോഹത്തിനും വെള്ള പൂശുകയെന്നുള്ളത്.  I R S നെ വെട്ടിച്ച് അഗാപ്പയിലൂടെ ഡോളർ കടത്തി കോട്ടയത്ത്‌ എത്തിക്കുന്ന അവറാച്ചൻ മുതലാളിയുടെ ഡോളർ കടത്തിന്റെ കണക്ക് കൂട്ടിയും ബാക്കി സമയം മുഴുവൻ വീഡിയോ ഗയിം കളിച്ചും ഇരിക്കുന്ന തിരുമേനിക്ക് ആരുടേയും സന്തോഷമോ സങ്കടമോ പരാതികളോ കേൾക്കുകയും കാണുകയും വേണ്ട. എന്ത് പറഞ്ഞാലും തർക്കുത്തരം മാത്രം പറയുന്ന തിരുമേനി തന്റെ അംശവടിയും പിടിച്ച് അരമനയിൽ ഇരിക്കാൻ തുടങ്ങിയിട്ട് നാളെത്രയായി. അഭിവന്ദ്യ കുന്നശ്ശേരി പിതാവ് എങ്ങിനെ കോട്ടയം രൂപതയെ മൂലക്കാടന്റെ കൈകളിൽ എൽപ്പിച്ചുവോ അവിടെനിന്ന് ഒരിഞ്ചുപോലും മുന്നോട്ട് നീക്കാൻ കഴിഞ്ഞില്ലന്നു മാത്രമല്ല ക്നാനായ ജനതയും കോട്ടയം രൂപതയും ചുരിങ്ങിയത് പത്ത് വർഷമെങ്കിലും പുറകോട്ട് പോയിരിക്കുകയാണ്.

സീറോ മലബാർ സഭയുടെ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ ആലഞ്ചേരി പിതാവ് പറഞ്ഞത് കഴിഞ്ഞ സിനഡിൽ അമേരിക്കയിൽ ക്നാനായക്കാർക്ക് ഒരു പിതാവിനെ കൊടുക്കാൻ റോമിനോട് ശുപാർശ ചെയിതിരുന്നു എന്നും അതിനായി മൂന്നു പേരുടെ പേരുകൾ കൊടുത്തിരുന്നതിൽ ഒരാൾ മുത്തോലം ആയിരുന്നു എന്ന്. ആദ്യ റൌണ്ടിൽ തന്നെ മുത്തോലത്തിന്റെ പേര് ചവറ്റ് കുട്ടയിൽ കളഞ്ഞു. മുത്തോലത്തിന്റെ പേര് അങ്ങാടി നിർദ്ദേശിക്കുന്നതിനു മുൻപ് തന്നെ ഡീലിന്റെ ഭാഗമായി മുത്തോലം കോട്ടയം രൂപത വിട്ട് അങ്ങാടിയുടെ രൂപതയിൽ ചേർന്ന് കഴിഞ്ഞു. കോട്ടയത്ത്‌ നിന്നും അവസ്സാന പേപ്പർ വർക്കും കഴിഞ്ഞ് അങ്ങാടിയുടെ ചാൻസ്സിലർ വേത്താനത്തിന്റെ അടുത്ത് എത്തുകയും ഇവിടെ അത് ഫയലിൽ സ്വീകരിക്കുകയും ചെയിതു. ഇന്ന് കള്ളം പറഞ്ഞ് ക്നാനായ മക്കളെ പറ്റിക്കുന്ന മൂലക്കാട്ട് തിരുമേനി മുത്തോലം കോട്ടയം രൂപതയുടെ വൈദീകൻ അല്ല മറിച്ച് അങ്ങാടി രൂപതയിലെ വൈദീകനാണ് എന്ന് ഈ അവസ്സരത്തിൽ തുറന്ന് പറയാൻ തയ്യാറാകണം. ചോതിച്ചവരോടെല്ലാം സ്വകാര്യമായി മുത്തോലത്തിന്റെ ഇൻകാർഡിനേഷനിൽ ഒരു തെറ്റും ഇല്ല അങ്ങിനെ തന്നെയാണ് വേണ്ടത് എന്ന് പല തവണ പറഞ്ഞ പിതാവേ ഇനിയും കുലം മുടിപ്പിക്കാതെ സത്യം തുറന്ന് പറഞ്ഞ് മുതോലത്തിനെ പടിയടിച്ചു പിണ്ഡം വയ്ക്കൂ.

മുത്തോലം അമേരിക്കയിൽ ഉണ്ടാക്കിയത് പതിനൊന്ന് പള്ളികളല്ല വെറുപ്പിന്റെയും വിദ്ധ്വേഷത്തിന്റെയും നിശ്ചലസ്തൂപങ്ങളാണ്. അവിടെ കുടികൊള്ളുന്നത് ദൈവമല്ല പകരം അമേരിക്കൻ ക്നാനായ മക്കളുടെ പണം കൊള്ളയടിക്കാൻ മൂലക്കാടാൻ വിട്ടിരിക്കുന്ന ആൾദൈവങ്ങളാണ്. ദൈവം എന്തെന്ന് അറിയാത്ത ഒരു പറ്റം കോമരങ്ങൾ പണം വാരിക്കോരി കൊടുത്ത് ആരാധിക്കുന്നത് ഇത്തരം ആൾ ദൈവങ്ങളെ മാത്രമാണ്. സമൂഹത്തിൽ അംഗീകാരം ഇല്ലാത്ത ക്നാനായക്കാരുടെ പൊതുവേതികളിൽ സ്ഥാനങ്ങൾ ഇല്ലാത്ത ഇക്കൂട്ടർ വാരിക്കോരി കൊടുക്കുന്ന ഡോളറിൽ അഹങ്കരിച്ച്‌ ആർത്തി മൂത്ത് വീണ്ടും വീണ്ടും കാറും ലോറിയുമൊക്കെയായി ചൂഷണം ഊർജ്ജസ്വലമാക്കുന്നു. ദൈവത്തെയും മനുക്ഷ്യരെയും കൊള്ളയടിക്കുന്ന ഇത്തരം ജന്മങ്ങളോട് അരുത് കാട്ടാളാ അരുത് എന്ന് പറയാൻ നമുക്കാകണം.

സഹോദരങ്ങളെയും അവരുടെ കുടുംബാങ്ങങ്ങളെയും മതിയോളം കണ്ട് മതിമറന്ന് നിൽക്കുമ്പോൾ പ്രതീക്ഷ അർപ്പിച്ച് കാലങ്ങളേറയായി ഒരിറ്റ് നീരിനായി വേഴാമ്പലിനെപോലെ കാത്തിരിക്കുന്ന ഒരു ജനതതി മുഴുവൻ അങ്ങയുടെ ചുറ്റിലുമായി നില്ക്കുന്നു എന്ന് തിരിച്ചറിയുകെ. ചരിത്രം ഒരു ചതിയനും വഞ്ചകനും കൊള്ളരുതാത്തവനുമായി മുത്തോലത്തോടൊപ്പം അങ്ങയെ വിധിയെഴുതും മുൻപ് തന്നിൽ ഭാരമേൽപ്പിച്ചിരിക്കുന്ന മക്കളോടൊപ്പം ഒരു വേളയായിരിക്കാൻ ശ്രമിക്കുക. മുതോലത്തിന് നഷ്ടപ്പെടാൻ ഒന്നുമില്ല. കിട്ടാനുള്ളത് മൊത്തം നേട്ടങ്ങൾ മാത്രമാണ്. എന്നാൽ അങ്ങേയ്ക്കും ഈ മക്കൾക്കും നഷ്ടപ്പെടാൻ മാത്രമേ ഈ നിസ്സംഗ മനോഭാവം ഉപകരിക്കൂ. ക്നാനായ മക്കൾ ആദരിക്കുന്ന ഒരു ചരിത്ര പുരുഷനായി മാറുവാൻ മൂലക്കാട്ട് പിതാവേ അങ്ങേക്ക് കിട്ടുന്ന അവസ്സാന അവസ്സരമായിരിക്കും ഒരു പക്ഷേ ഇപ്പോൾ. മുത്തോലം എന്ന ചതിയനെ തിരിച്ചറിയാൻ ഒരു ജനതയുടെ വികാരം മനസ്സിലാക്കി താനുൾപ്പെടുന്ന ക്നാനായ സമൂഹത്തിന്റെ രക്ഷകനാകാൻ അങ്ങേക്ക് സാധിക്കാൻ ഒരു പക്ഷേ പതിനായിരങ്ങളുടെ അക്ഷീണമായ പ്രാർത്ഥന സഹായകമാകട്ടെ.