Monday, April 30, 2012

പാപ മോചനത്തിനായി ചിക്കാഗോയില്‍ കുടിയേറുക - മുത്തു കത്തനാര്‍

ചിക്കാഗോയിലെ  പ്രാഞ്ചിയേട്ടന്മാരുടെ  നന്നികേടില്‍ മുത്തു കത്തനാര്‍ ഹ്രദയം വേദനിച്ചു വിഷമിക്കുന്നു. ഇന്നലെ നടന്ന കരിദിന പിരിവില്‍ ജെനങ്ങള്‍ വേണ്ടവിധം സഹകരിക്കാത്തതില്‍   മനോവിഷമവും  പ്രതിക്ഷേധവും അറിയിച്ചുകൊണ്ട്‌ ചിക്കാഗോയിലെ ഏതാനും പ്രഞ്ചിയേട്ടന്മാരെ ഇന്ന് രാവിലെ മുത്തു കത്തനാര്‍ നേരിട്ട് വിളിച്ചിരിക്കുന്നു. ദൈവത്തിന്റെ പേരില്‍ ഏതു വിധവും പിരിവെടുത്തു കൊള്ളയടിക്കുന്ന പിരിവിന്റെ പിതാവ് എന്ന്‌ ചികാഗോക്കാര്‍ വിളിക്കുന്ന മുതോലതിനുള്ള ചുട്ട മറുപടിയാണ് ഇന്നലെ ചിക്കാഗോ ക്നാനായക്കാര്‍ കണ്ടത്. ക്നാനായ സമുധായതോട് സ്നേഹമുണ്ടങ്കില്‍ എന്ന്‌ മൂന്നു തവണ കരഞ്ഞു പറഞ്ഞു പിരിച്ചിട്ടുപോലും ഇരുപതു പോയിട്ട് ആവരേജു മൂന്നു ഡോളര്‍ പോലും ആളൊന്നിനു കിട്ടിയിട്ടില്ല.

ലോകത്തില്‍ ഇന്നുവരെ തെളിയിക്കപ്പെട്ടിട്ടുള്ള ഏറ്റവും ശക്തമായ  രാഷ്ട്രീയ തന്ത്രമാണ്  ഭിന്നിപ്പിച്ചു ഭരിക്കല്‍. അതുപോലെ  കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ തന്ത്രമാണ് കൊള്ളക്കാരുടെയും കരിഞ്ചന്തക്കാരുടെയും നികുതിവെട്ടിപ്പുകാരുടെയും അഴിമാതിക്കാരുടെയും സദാചാര വിരുദ്ധരുടെയും മറ്റു ക്രിമിനുകളുടെയും പണം വാങ്ങി പാപ മോചനം കൊടുക്കുകയെന്നത്‌.  ഈ രണ്ടു മാര്‍ഗവും തന്റെ ജീവിതത്തിന്റെ അടിസ്ഥാന ശിലയാക്കിയ മുത്തു കത്തനാര്‍,  തന്റെ മാര്‍ഘം  ചിക്കാഗോയില്‍ പരീക്ഷിച്ചു വിജയിപ്പിച്ചു നമ്മെ നോക്കി പല്ലിളിച്ചു കാണിക്കുന്നു.  മിക്കവാറും എല്ലാ നല്ലവരായ ചിക്കാഗോയിലെ   മേല്‍പ്പറഞ്ഞ  ക്രിമിനലുകളെ കൊള്ളയടിച്ചു കുപ്രസിദ്ധനായ മുതോലം ഇനി പുതിയ ഇരകളെ ചികാഗോയിലേക്ക് സ്വാഗതം ചെയ്യുന്നു.

ചിക്കാഗോയിലെ കറുത്ത വര്‍ഘക്കാരെയും പാവപ്പെട്ട മറ്റു ജെനങ്ങളെയും കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിലധികമായി ചതിയിലൂടെയും കരിഞ്ചന്തയിലൂടെയും കൊള്ളയടിച്ചു പനപോലെ വളര്‍ന്ന നമ്മുടെ സ്വന്തം പ്രഞ്ചിയേട്ടന്മാരുടെ പേരുവിവരം ചിക്കാഗോയിലെ രണ്ടു പള്ളികളിലെയും ഡോളര്‍ ട്രീയില്‍ വ്യക്തമായി സ്വര്‍ണ ലിപികളില്‍ എഴുതിയിട്ടിട്ടുണ്ട്. ഇവര്‍ കട്ടെടുത്ത കൊള്ളമുതല്‍ എത്ര ലെക്ഷങ്ങലെന്ന് നമുക്കൊക്കെ ഊഹിക്കാവുന്നതിലും എത്രയോ വളരെ വലുതാണ്‌. ഇവിടുത്തെ നിയമ വ്യവസ്ഥയില്‍ വെറും മൂന്നു വര്ഷം മാത്രം സാധാരണ ഗതിയില്‍ പുറകോട്ടു പോയി തട്ടിപ്പുകാരെ പിടിക്കാന്‍ പറ്റുന്ന അവസ്ഥയില്‍ പോലും പിടിക്കപ്പെട്ട് എത്ര ലെക്ഷങ്ങലാണ് ഇക്കൂട്ടര്‍ ഗവര്‍മെന്റിന് നഷ്ട പരിഹാരം കൊടുത്തു കൂളായി നമ്മുടെയിടയില്‍ വിലസി നടക്കുന്നത്.

തങ്ങള്‍ ചെയ്യുന്നത് തെറ്റാണന്നു വ്യക്തമായി അറിയാവുന്ന ഇക്കൂട്ടര്‍ തങ്ങളുടെ രെക്ഷകനും നാഥനുമായ  മുത്തുവില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. നിരന്തരം യാതൊരു ഇടവേളയും ഇല്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുന്ന വെട്ടിപ്പിന്റെ ചതിയുടെ  പാപഭാരതാല്‍ കട്ടെടുത്ത മുതലിന്റെ ഒരു ശതമാനം പോലും ഇല്ലാത്ത പതിനായിരങ്ങള്‍ മുത്തുവിന് കൊടുത്തു സ്വയം ആശ്വസിക്കുകയാണ് നമ്മുടെ പ്രാഞ്ചിയേട്ടന്മാര്‍.  ഇത്തരക്കാരാണ് നമ്മുടെ മുത്തുവിന്റെയും  രണ്ട് ആഴ്ചയിലൊരിക്കല്‍  പെങ്ങന്മാര്‍ക്കു അവിലോസുണ്ടയും ചക്ക വറുത്തതും കാട്ടുപോത്തിന്റെ ഉണക്കയിരച്ചിയുമായി  അമേരിക്കയിലും ആഫ്രിക്കയിലുമായി ഊര് ചുറ്റുന്ന മൂലക്കാട്ട് തിരുമേനിയുടെയും  ആശ്രയവും അത്താണിയും.  ഇവര്‍ക്ക്  സമൂഹത്തില്‍ പ്രഥമ സ്ഥാനവും തന്റെ മീഡ്യകളില്‍ ഫോടോ പരസ്യവും പരിശുദ്ധ കുര്‍ബാനയില്‍ പ്രത്യക നിര്‍ബന്ത കയ്യടിയും കൊടുക്കുന്നു. 

പാവപ്പെട്ട സാധാരണ ക്നാനായ കുടുമ്പങ്ങളെ പുല്ലുവിലപോലും കൊടുക്കാതെ ധനികരായ ലാസറുമാരെ മാരെ തോളിലേറ്റി നടക്കുന്ന മുതോലത്തിനെ സംരെക്ഷിക്കണ്ട ബാധ്യത ഇനിമുതല്‍ മേല്‍പ്പറഞ്ഞ പ്രഞ്ചിയേട്ടന്മാര്‍ക്ക് മാത്രം ഉള്ളതാണ്. നമ്മള്‍ക് പള്ളികള്‍ വേണം അത് ആയിക്കഴിഞ്ഞു. ഇനിയവയൊക്കെ അതുപോലെ നിലനിര്‍ത്താനുള്ള ചിലവിനുള്ള പണം മാത്രമേ നാമൊക്കെ കൊടുക്കാവൂ. ഒരു തരത്തലും ഒരു രൂപത്തിലും വര്ഷം നൂറു ഡോളറില്‍ കൂടുതല്‍ കൊടുക്കരുത്.  850 കുടുമ്പങ്ങളില്‍ അതികം ഉള്ള ചിക്കാഗോയില്‍ ഇതു തന്നെ രണ്ട് പള്ളികള്‍ക്കും കൂടി വളരെ അതികമാണ്.  ഇനി ഇതുകൊണ്ടൊന്നും തികയുന്നില്ലയെങ്കില്‍ സാരമില്ല മുത്തോലത്തിന്റെ പ്രത്യേക സ്നേഹാതരങ്ങള്‍ എന്നും അനുഭവിച്ചുപോരുന്ന മീഡ്യകളില്‍ നിറഞ്ഞു നില്‍ക്കുന്ന നമ്മുടെ പ്രാഞ്ചിയേട്ടന്മാര്‍ കൊടുത്തുകൊള്ളും.

നമ്മുടെ സ്വന്തം ക്നാനായ പള്ളികള്‍ എന്ന്‌ നമുക്ക് കിട്ടുന്നുവോ അന്ന് നമുക്ക് മനസ്സറിഞ്ഞു നമ്മുടെ സമുധായാതെ കറകളഞ്ഞു സ്നേഹിക്കുന്ന പിതാക്കന്മാരുടെയും വൈദീകരുടെയും കൈകളില്‍ നമ്മുടെ അധ്വാനത്തിന്റെ ഫലം ഏല്‍പ്പിക്കാം.  ഇനിയൊരിക്കലും   നമ്മുടെ പണം വാങ്ങി നമ്മളെ തന്നെ കൊഞ്ഞനം കുത്തി കാണിക്കാന്‍ മുതോലത്തിനെ അനുവതിക്കരുത്. നമ്മുടെ പണവും സമയവും സമുദായത്തിന്റെ നന്മക്കായി പാവങ്ങളുടെ രെക്ഷക്കായി ഉപയോഗിക്കാം. നമ്മള്‍ കൊടുക്കുന്ന ഡോളറിന്റെ ഹുങ്കിലാണ് ഇന്ന് നമ്മളെ കഠിനമായി പീടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു ഒരറുതി വരാന്‍ ചിക്കാഗോയിലെ നല്ലവരായ ക്നാനായ സമുധായങ്ങങ്ങള്‍ ഇനി ഒരിക്കാലും അനാവശ്യമായി യാതൊരു പിരിവും  കൊടുക്കാതെ   യഥാര്‍ത്ഥ ക്നാനായ സ്നേഹം കാണിച്ചു കൊടുക്കാന്‍ ചിക്കാഗോ ക്നാ സ്നേഹത്തോടെ അപേക്ഷിക്കുന്നു. 

വാല്‍ക്കഷണം

നാളെ വൈകുന്നേരം ഏഴു മണിക്ക് പരിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം സെന്റ്‌   മേരീസ്‌ പള്ളിയില്‍ വച്ച് പ്രാഞ്ചിയെട്ടന്മാരുടെയും മറ്റു ചില സ്വന്തം തല്‍പ്പര കക്ഷികളുടെയും   പ്രത്യക   മീറ്റിംഗ്  മുതോലം  വിളിച്ചു ചേര്‍ത്തിരിക്കുന്നു.  2013 - ഇല്‍ ചിക്കാഗോയില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തുകയാണ് ലെക്ഷ്യം. KCCNA - യെ നശിപ്പിക്കാനും ചിക്കാഗോയുടെ അവശ ചെയര്‍മാനെയും കൂട്ടരെയും സന്തോഷിപ്പിച്ചു അവര്‍തന്ന ഉപകാരങ്ങള്‍ക്ക്‌ കടം വീട്ടുകയുമാണ് മുത്തുവിന്റെ പരിപാടി. സമുദായ വഞ്ചനയുടെ പര്യായമായ മുത്തുവിന്റെ വിരൂപമായ മുഖം നിങ്ങള്‍ കാണുക.

ചിക്കാഗോ ക്നാ  
എന്നെന്നും ക്നാനായക്കാരോടൊപ്പം

Saturday, April 28, 2012

ഇത് വെറും കൊല ചതി, കൊല ചതി യാണേ !!!!!!





പ്രിയപ്പെട്ടവരെ
 കഴിഞ്ഞ ദിവസങ്ങളായി അപ്നാദേശിലൂടെ മൂലക്കാട് പിതാവിന്റെ ഒരു ലേഖനം എല്ലവരും വായിച്ചു കാണുമല്ലോ. അതിലെ ഒരു പ്രസക്ത ഭാഗം താഴെ ചേര്ക്കുന്നു.

അമേരിക്കയില് താമസിക്കുന്ന ക്നാനായ കത്തോലിക്കര് കാനോനികമായി കോട്ടയം അതിരൂപതാദ്ധ്യക്ഷന്റെ അധികാരപരിധിയില്പ്പെടുന്നവരല്ല.
അമേരിക്കയില് ചിക്കാഗോ രൂപതയുടെ കീഴില് ക്നാനായക്കാര്ക്കായി സ്ഥാപിക്കപ്പെട്ട ഇടവകകളില് ക്നാനായ സമുദായത്തിനു പുറമെ നിന്നു വിവാഹം കഴിച്ച ക്നാനായക്കാര്ക്ക് മറ്റു ക്നാനായക്കാരോടൊപ്പം തുല്യത (equal status) ഉണ്ടായിരിക്കുമെന്നും തല്സംബന്ധമായി കോട്ടയം അതിരൂപതയില് അനുവര്ത്തിച്ചു വരുന്ന നയം പ്രസ്തുത ഇടവകകളില് അനുവദിക്കുകയില്ലെന്നുമുള്ള പൗരസ്ത്യ തിരുസംഘത്തിന്റെ നിബന്ധനയ്ക്കു വിധേയമായിട്ടാണ് ചിക്കാഗോ മെത്രാന് ഇടവകകള് സ്ഥാപിച്ചത്.

നമുക്ക് ഇത്രയും പള്ളികള്ഇന്നു അമേരികയില്‍  ഉണ്ടായി, എവിടെ എങ്കിലും മുത്തു  കത്തനാര്‍  പള്ളിവാങ്ങുന്നതിനു മുന്പായി   ഇതു   വിവരിച്ചിട്ടുണ്ടോ? അമേരികയിലെ     പള്ളികള്‍    കോട്ടയം  രൂപതയുടെ    അധികാര   പരിധിക്ക് പുറത്താണെന്നു     അറിഞ്ഞാല്‍     നമ്മള്‍     ആരെങ്കിലും       കൊല   ചതിക്കു  കൂട്ട്നില്ക്കുമോ??    നമ്മുടെ   ക്നാനായ    പള്ളികളില്‍    പുറത്തു  നിന്നും വിവാഹം  കഴിച്ചവറ്ക്കും   തുല്ലിയ   പദവിയാണെന്നു,  കോട്ടയം  രൂപതയിലെ  നയം  ഇവിടെ  നടക്കില്ല്ന്നു  ആറ്ക്കെങ്കിലും  അറിയാമായിരുന്നോ?

പാവപ്പെട്ട അല്മായ്റ്ക്ക് മോഹന വാഗ്ദാനാങ്ങള്‍ നല്കി സത്യങ്ങള്‍ മറച്ചു വച്ചു നടത്തിയ ഈ കൊല ചതിക്കു മുത്തു മറുപടി പറയേണ്ടി വരും , ഇതെല്ലാം നമ്മളില്‍ നിന്നും മറച്ചു വയ്ക്കാന്‍ കൂട്ടുനിന്ന നമ്മുടെ പിതാക്കെന്മാര്ക്കു ആവശ്യത്തിനു  കത്തോലിക്ക കോണ്ഗ്രസ്സ് കൊടുക്കുന്നുണ്ട്, അധികം താമസിയാതെ അമേരികയിലും ഒരു കൊടും കാറ്റ് ആഞ്ഞടിച്ചേ പറ്റൂ.

സമുദായത്തെ  ഒരു  അരപ്പട്ടെക്കു വേണ്ടി  പച്ച കള്ളം  പറഞ്ഞ്  പറ്റിച്ച്   സ്വന്തം  പടം  പത്രങ്ങളില്‍  ഇടുന്നതിനു  മാത്രമായി  നടത്തുന്ന  അഗാപാ യില്‍  പണം  കുറഞ്ഞപ്പോള്‍  പുതിയ   നമ്പെര്‍   ഇറക്കി   ഞായറാഴ്ച   നടത്തുന്ന  പണ പിരിവിനെ പരാചയപ്പെടുത്തൂ!!!!!!!!

സമുദായത്തെ രക്ഷിക്കൂ !!!!!!!

വാല്‍ക്കഷണം

ചിക്കാഗോയിലെ രണ്ടു പള്ളികളില്‍ നിന്നും വിവിത ഇനത്തില്‍ കിട്ടുന്ന പ്രതി മാസ വരുമാനം പതിനായിരത്തില്‍ അധികം വരുമെന്നാണ് പള്ളിയുമായി അടുത്ത ബെന്തമുള്ള ചില മുന്‍ ഭാരവാഹികളില്‍ നിന്ന് കിട്ടുന്നത്. ഈ തുകയ്ക്ക് സ്തോത്ര കാഴ്ചയുമായി മാത്രമല്ല വാര്‍ഷീക വരുമാനമായോ പ്രത്യേക ഫണ്ട് പിരിവുമായോ യാതൊരു ബെന്തവുമില്ല. വിശുദ്ധ കര്മാങ്ങല്‍ക്കായും മറ്റും കിട്ടുന്ന ഈ തുകകള്‍ വൈദീകരുടെ സ്വന്തമെന്നാണ് ജെനങ്ങളെ ധരിപ്പിച്ചിരിക്കുന്നത്. പതിനായിരത്തിലതികം വരുന്ന ഈ തുക പള്ളി ഗജനാവില്‍ ഇടാതെ മുഴുവന്‍ അടിച്ചുമാറ്റി അഗപ്പയിലും കുറെ പോക്കടിലുമായി ഇട്ടു ഓരോ ആവശ്യവും വരുമ്പോള്‍ പ്രത്യേകം പ്രത്യേകം പിരിവെടുത്തു നമ്മളെ കൊള്ളയടിക്കുന്ന ചിക്കാഗോയിലെ മുതോലം ദൈവത്തിന്റെ ചിക്കാഗോ നിവാസികളെ കൊള്ളയടിക്കുന്നതിന്റെ മുഴുവന്‍ ചരിത്രവുമായി ചിക്കാഗോ ക്നാ അടുത്ത ബ്ലോഗ്‌ ഫീച്ചറുമായി ഉടന്‍ നിങ്ങളുടെ അടുത്ത് എത്തുന്നു.
ചിക്കാഗോ ക്നാ  
എന്നെന്നും ക്നാനായക്കാരോടൊപ്പം

Friday, April 27, 2012

കടുത്തുരുത്തി ഒരുങ്ങി കഴിഞ്ഞു

          സിരകളില്‍ തുടിക്കുന്ന ഇഴ പൊട്ടാത്ത രക്ത ബന്ധത്തിന്റെ ഊടും പാവും  കൊണ്ട് തലമുറകളായി ദൈവത്തിന്റെ ഉള്ളം കയില്‍ പരിശുധാത്മാവിന്റെ സംരക്ഷനയില്‍ കഴിയുന്ന ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് സൂര്യ ചന്ദ്രന്മാര്‍ ഉള്ളിടത്തോളം കാലം മനുഷ്യ നിര്‍മ്മിതമായ സിംഹാസനങ്ങളില്‍ ഇരിക്കുന്നവരുടെ ആരുടേയും ഔദാര്യം ഇല്ലാതെ അഭിമാനം കാത്തു സൂക്ഷിക്കുവാന്‍ ഉള്ള അവകാശ സ്ഥാപനത്തിനുള്ള ചരിത്ര സമ്മേളനത്തിന് കടുത്തുരുത്തി ഒരുങ്ങി കഴിഞ്ഞു.പൂര്‍വ്വ പിതാക്കള്‍ അന്ത്യ വിശ്രമം കൊള്ളുന്ന, കുടിയേറ്റ ഭൂമി ആയ കടുത്തുരുത്തിയുടെ മണ്ണ് ഈ ക്നാനായ സംഭവത്തിനു വേദി ആകുവാന്‍ പുളകിത ആയി കാത്തു നില്കുന്നു.
പൂര്വ പിതാക്കളെ തിരിച്ചറിയാന്‍ കഴിയുന്നത്‌ ഒരു ന്യൂനത ആയി ക്നാനായക്കാരന്റെ മുകളില്‍ ആരോപിക്കുന്നവര്‍ക്കും, അതിനു കൂട്ട് നില്‍ക്കുന്ന സമുദായ ശത്രുക്കള്‍ക്കും രക്തം രക്തത്തെ തിരിച്ചരിയുന്നവരുടെ ഈ മഹനീയ കൂട്ടായ്മ കണ്ടു കഴിയുമ്പോള്‍ എങ്കിലും കണ്ണ് തുറക്കുവാന്‍ ഇട വരട്ടെ എന്ന് ഞങ്ങള്‍ ആശിച്ചു പോകുന്നു.

          കടുത്തുരുത്തി പള്ളിയുടെ ഹാള്‍ ക്നാനായക്കാരന് സംമെളിക്കുവാന്‍ നല്‍കില്ല എന്ന് ശഠിക്കുന്ന സഭാ നെത്രത്വതോട് സ്നേഹത്തിന്റെ ഭാഷയില്‍ ഓര്‍മിപ്പിക്കട്ടെ, ക്നാനായക്കാരന്റെ പണം കൊണ്ട് പണിത ഹാള്‍ ക്നാനായക്കാരന് ഉപയോഗിക്കാന്‍ ഉള്ളതാണ്.സമുദായ ശത്രുക്കളായ വടക്കും  ഭാഗ മേത്രാന്മാരുമായും സമുദായ യൂടാസായ മുതോലതച്ചനുമായും ചേര്‍ന്ന് സമുദായത്തെ നശിപ്പിക്കുവാന്‍ കച്ച കെട്ടി ഇറങ്ങി ഇരിക്കുന്നവര്‍ ഒന്നോര്‍ക്കുക, ഈ സമുദായം ഒന്ന് വേറെ ആണ്.ശൂന്യതയില്‍ നിന്നും ഒരു രൂപതയെയും, മെത്രാനെയും. മേത്രാപോളിതയെയും, ശ്രഷ്ടിചെടുത്ത ഞങ്ങള്‍ക്ക് ഒന്നിച്ചു കൂടുവാന്‍ ആരുടേയും ഔദാര്യം ആവശ്യം ഇല്ല.പാടത്തും പറമ്പിലും, മഴയത്തും മഞ്ഞിലും ഞങ്ങളുടെ പൂര്വ പിതാക്കള്‍ തൂമ്പ പിടിച്ചു മണ്ണില്‍ നെറ്റിയിലെ  വിയര്‍പ്പു വീഴ്ത്തി കന്നി മണ്ണില്‍ വിളയിച്ചെടുത്ത ഭലങ്ങള്‍ മ്രഷ്ടാന്നം ഭക്ഷിച്ചു, പട്ടിനിക്കിടയിലും ഞങ്ങളുടെ വീടുകളില്‍ കുടുക്ക വെച്ച് പിരിച്ചും , പിടി അരി പിരിച്ചു ഞങ്ങളുടെ അത്താഴത്തിന്റെ പങ്കു വിഹിതം ആയി മേടിചെടുത്തു ഭക്ഷിച്ചു തടിച്ചു കൊഴ്ത് ഇന്ന് നിലത്തു നില്‍ക്കാതെ ആകാശത്ത് കൂടി സഞ്ച്ജരിക്കുന്ന ശ്രേഷ്ടന്മാര്‍ക്ക് മനസ്സില്‍ ആകാത്ത ഒന്നുണ്ട്, ക്നാനായക്കാരന്റെ അഭിമാനം.അതിനു മുകളില്‍ കരി വാരി തെല്ക്കാനും സമുദായത്തെ ഇല്ലായം ചെയാനും ഉള്ള ആസൂത്രിത നീക്കത്തിനെതിരെ ഇതാ ക്നാനായക്കാര സംഘടിക്കുന്നു.ജീവിച്ചിരിക്കുന്ന അവസാനത്തെ ക്നാനായക്കരന്റെയും ശവശരീരത്തില്‍ ചവിട്ടി നിന്നെ, ഇതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇനി മുന്നോട്ടു പോകുവാന്‍ കഴിയൂ.

        ജോയ് സാറിന്റെ നേത്രത്വത്തില്‍ ആഗോള ക്നാനായ സമുദായം ഒന്നിച്ചു നില്‍ക്കുന്നു.ഈ മുന്നേറ്റത്തിനു ചിക്കാഗോ കനാ എല്ലാ പിന്തുണയും നല്‍കുന്നു.

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരനോടൊപ്പം

Thursday, April 26, 2012

ക്നാനായ സമുദായാതെ നശിപ്പിക്കാന്‍ പണപ്പിരിവ് വിജയിപ്പിക്കുക

പ്രിയമുള്ളവരേ,

നമ്മുടെ മൂലക്കാട്ട് പിതാവും‌, പണ്ടാരശ്ശേരി പിതാവും, ബഹുമാന്യ വൈദി‍കരും, ക്നാനായ കത്തോലക്ക കോണ്‍ഗ്രസ്സും, KCCNA- യും, DKCC-യുമൊക്കെ  എടുത്ത തീരുമാനമാണ് ക്നനായക്കാര്‍ക്കായി സ്വതന്ത്ര,  സ്വയാധികാരമുള്ള സഭയ്ക്കായി പരിശ്രമിക്കനമെന്നത്. മൂലക്കാട്ട് പിതാവിന്റെ അപ്നദേസശിലെ ലേഖനത്തിലെ അവസാന ഭാഗം നോക്കുക. നാം ഒത്തൊരുമിച്ചു ഇതിനായി പരിശ്രമിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറയുന്നു.

മൂലക്കാട്ട് പിതാവിന്റെ ലേഖനത്തിന്റെ പ്രസക്ത ഭാഗവും, ചിക്കാഗോ KCS - ന്റെ ഏപ്രില്‍ 22ലെ പൊതുയോഗത്തിന്റെ റിപ്പോര്‍ട്ടും ചുവടെ ചേര്‍ത്തിരിക്കുന്നു. മുത്തോലത്ത് കത്തനാര്‍ അടക്കം  ണ്ടു ക്നാനായ  വൈദീകര്‍ ചികാഗോയ്ക്ക് ഉണ്ടായിട്ട് ഒറ്റ വൈദികന്‍ പോലും പ്രസ്തുത മീറ്റിങ്ങിനു വന്നില്ല എന്നാണ്‌ അറിയാന്‍ കഴിഞ്ഞതും സത്യവും. ഇതില്‍പ്പരം എന്ത് തെളിവാണ് മുത്തോലത്തിന്റെ വഞ്ചനയ്ക്കായി നിരത്തേണ്ടത്? ക്നാനായസമുദായത്തിന്റെ അടിത്തറ ഇളക്കി സ്വന്തമായ നേട്ടം മാത്രം ലക്ഷ്യമിടുന്ന മുത്തോലത്ത് കത്തനാര്‍ ഇന്നത്തെ സാഹചര്യത്തില്‍ KCCNA യുടെയും മറ്റു അംഗസംഘടനകളുടെയും പ്രസക്തി വളരെ വലുതെന്ന് YTUBE - ലൂടെ പ്രേഘോഷിക്കുമ്പോള്‍, താന്‍ ആത്മീയഗുരുവായ ചിക്കാഗോ KCS- ന്റെ ഒരു പരിപാടിക്കുപോലും പങ്കെടുക്കാറില്ല. മൂലക്കാട്ട് പിതാവിന്റെ കൂടെ LA - യില്‍ നടന്ന മീറ്റിങ്ങില്‍ ചിക്കാഗോ KCS- മായി തനിക്കു നല്ല ബന്ധമാണെന്ന് കള്ളം പറഞ്ഞ മുത്തോലത്തിനെ ഇത്തരുണത്തില്‍ പ്രത്യേകം ഓര്‍ക്കുന്നത് വളരെ നല്ലതാണ്.

ക്നാനായ സമുദായത്തിന്റെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കേണ്ട, കാവല്‍ഭടനായി മാറേണ്ട മുത്തോലത്ത് കത്തനാര്‍ നമ്മുടെ സമുദായത്തെ നശിപ്പിക്കാന്‍ പണപ്പിരിവുമായി രംഗത്ത്‌ വന്നിരിക്കുന്നു. ഇവിടെ  പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അടുത്ത ഞായറാഴ്ച  യാതൊരു പിരിവും നല്‍കാതെ കരിദിനമായി ആചരിക്കാന്‍ എല്ലാവരും തയ്യാറാകാന്‍ ചിക്കാഗോ ക്നാ വീണ്ടും ആഹ്വാനം ചെയ്യുന്നു.

പ്രതികരിക്കൂ സഹോദരരെ പ്രതിക്ഷേധിക്കൂ!!!!!

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം


Inline image 1


--



Please double click the link below to see an important and interesting arrticle in Apnades by Bishop Mar. Mathew Moolakkattu.

Major facts and important points are highlighted.



അമേരിക്കയിലെ ക്‌നാനായ കത്തോലിക്ക ഇടവകകളും ചില യാഥാര്‍ത്ഥ്യങ്ങളും

Updated on April 23, 2012 at 12:46 pm

ചിക്കാഗോ രൂപതയിലെ ക്‌നാനായ ഇടവകകളിലുള്ള അംഗത്വം സംബന്ധിച്ചും വിവാഹസംബന്ധമായി ക്‌നാനായക്കാര്‍ നൂറ്റാണ്ടുകളായി പാലിച്ചുവരുന്ന പാരമ്പര്യം (endogamy) സംബന്ധിച്ചും കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ വിശദീകരിക്കുന്നു.


മേരിക്കയിലെ ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ക്‌നാനായ ഇടവകകളിലെ അംഗത്വം സംബന്‌ധിച്ചും, വിവാഹ സംബന്ധമായി ക്‌നാനായക്കാര്‍ നൂറ്റാണ്ടുകളായി പാലിച്ചുവരുന്ന പാരമ്പര്യം (endogamy) സംബന്ധിച്ചും ചില അനാവശ്യ തെറ്റിദ്ധാരണകളും ദുഷ്‌പ്രചരണങ്ങളും ഉണ്ടായിട്ടുള്ളത്‌ നിര്‍ഭാഗ്യകരമാണ്‌. ഈ സാഹചര്യത്തില്‍ ഏതാനും കാര്യങ്ങള്‍ കൂടി വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.


AD 345
ല്‍ ഉറഹാ മാര്‍ യൗസേപ്പ്‌ മെത്രാന്റെയും ക്‌നായിത്തോമ്മയുടെയും നേതൃത്വത്തില്‍ മദ്ധ്യപൂര്‍വ്വദേശത്തുനിന്ന്‌ കൊടുങ്ങല്ലൂരില്‍ മിഷനറി പ്രവര്‍ത്തനത്തിനെത്തിയ 72 കുടുംബങ്ങളുടെ പിന്‍തലമുറക്കാരാണല്ലോ ക്‌നാനായക്കാര്‍ എന്നറിയപ്പെടുന്നത്‌. ഇവര്‍ സ്വന്തം സമൂഹത്തിനു പുറമെനിന്നു വിവാഹബന്ധത്തിലേര്‍പ്പെടാത്ത ഒരു പാരമ്പര്യം നൂറ്റാണ്ടുകളായി പാലിച്ചുവരുന്നവരും, ആരെങ്കിലും സ്വന്തം സമൂഹത്തിനു പുറമെ നിന്നു വിവാഹം കഴിക്കാനിടയായാല്‍ അയാള്‍ അതിനാല്‍ തന്നെ ക്‌നാനായ സമുദായത്തിലെ അംഗത്വം സ്വയം നഷ്‌ടപ്പെടുത്തുകയും ഉപേക്ഷിക്കുകയും ചെയ്‌തതായി പരിഗണിച്ചു വരുകയും ചെയ്യുന്നു. സ്വവംശ വിവാഹനിഷ്‌ഠക്കു പുറമെ മറ്റു പല സാമൂഹ്യ സാംസ്‌കാരിക ആചാരങ്ങളും ക്‌നാനായക്കാരെ തനിമയുള്ള ഒരു സമൂഹമായി നിലനിര്‍ത്തുന്നതിനു സഹായകമായിട്ടുണ്ട്‌.




സ്വവംശവിവാഹനിഷ്‌ഠയുടെ സാമൂഹികവും സാംസ്‌കാരികവുമായ അടിസ്ഥാനവും ഈ പാരമ്പര്യത്തോടു ക്‌നാനായ സമുദായാംഗങ്ങള്‍ക്കുള്ള വൈകാരികമായ പ്രതിബദ്ധതയും സഭാതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്‌. 1911 ലെ ക്‌നാനായക്കാര്‍ക്കായുള്ള കോട്ടയം വികാരിയാത്തിന്റെ സ്ഥാപനവും തുടര്‍ന്നുള്ള ഈ വികാരിയാത്തിന്റെ സഭാപരമായ വളര്‍ച്ചയും ഈ അംഗീകാരത്തിന്റെ വ്യക്തമായ അടയാളങ്ങളാണ്‌. ക്‌നാനായക്കാര്‍ക്കു വേണ്ടി മാത്രം സ്ഥാപിക്കപ്പെട്ട കോട്ടയം വികാരിയാത്തിലെ അംഗത്വത്തിനുള്ള യോഗ്യത ക്‌നാനായക്കാരനായിരിക്കുക എന്നുള്ളതാണ്‌. ക്‌നാനായക്കാരായ മാതാപിതാക്കള്‍ക്കു ജനിക്കുന്നതിലൂടെ ക്‌നാനായക്കാരനാകുന്ന ഒരാള്‍ മാമ്മോദീസായിലുടെ കോട്ടയം അതിരൂപതയിലെ അംഗത്വത്തിന്‌ അര്‍ഹനാകുന്നു. എന്നാല്‍ വിവാഹസംബന്ധമായ പ്രത്യേക പാരമ്പര്യം ഉപേക്ഷിച്ച്‌ ക്‌നാനായ സമുദായത്തിനു പുറത്തുനിന്നു വിവാഹം കഴിക്കുന്ന വ്യക്തി ക്‌നാനായ സമുദായത്തിലെയോ ക്‌നാനായക്കാര്‍ക്കായി സ്ഥാപിതമായ കോട്ടയം അതിരൂപതയിലെയോ അംഗമായി തുടരുന്നതിനുള്ള അവകാശവും യോഗ്യതയും സ്വയം നഷ്‌ടപ്പെടുത്തുന്നു. ആ സാഹചര്യത്തില്‍ കോട്ടയം അതിരൂപതയില്‍ അംഗമല്ലാത്ത, അംഗമാകാന്‍ അവകാശവും യോഗ്യതയുമില്ലാത്ത ജീവിതപങ്കാളിയുടെ (ഭാര്യയുടെ/ ഭര്‍ത്താവിന്റെ) രൂപതയിലേക്കു മാറുന്നതിന്‌ അയാള്‍ക്ക്‌ അനുവാദവും ആവശ്യമായ രേഖകളും നല്‍കപ്പെടുന്നു. ക്‌നാനായക്കാരുടെ വിവാഹ സംബന്ധമായ പ്രത്യേക പാരമ്പര്യം സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും വേണ്ടിയാണ്‌ ക്‌നാനായ സമുദായവും കോട്ടയം അതിരൂപതയും മേല്‌പറഞ്ഞ നയം സ്വീകരിച്ചിട്ടുള്ളത്‌. ഈ നയം അഭംഗുരം തുടരാന്‍ നാമെല്ലാം പ്രതിജ്ഞാബദ്ധരാണ്‌.




ക്‌നാനായ കത്തോലിക്കര്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷന്റെ അധികാര പരിധിക്കു പുറത്ത്‌ താമസിക്കുന്നവരാണെങ്കിലും മേല്‍പറഞ്ഞ പാരമ്പര്യവും നയവും അവര്‍ക്കും ബാധകമായിരിക്കുമെന്ന നിലപാടാണ്‌ കോട്ടയം അതിരൂപതാധികാരികള്‍ എന്നും കൈക്കൊണ്ടിട്ടുള്ളത്‌. ഈ നിലപാടില്‍ നാമൊരിക്കലും അയവ്‌ വരുത്തുകയോ മാറ്റം വരുത്തുകയോ ചെയ്‌തിട്ടില്ല. കോട്ടയം അതിരൂപതാതിര്‍ത്തിക്കു പുറത്ത്‌ താമസിക്കുന്ന ക്‌നാനായക്കാരുടെ ആദ്ധ്യാത്മികവും സഭാപരവും സാമൂഹ്യവും സാമുദായികവുമായ പുരോഗതിക്കു വേണ്ടി സാധിക്കുന്നിടങ്ങളിലെല്ലാം അവര്‍ക്കായി പ്രത്യേക പള്ളികളും ഇടവകകളും ഉണ്ടാകണമെന്ന്‌ നാം ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്‌തുവരുന്നു.





അമേരിക്കയില്‍ താമസിക്കുന്ന ക്‌നാനായ കത്തോലിക്കര്‍ കാനോനികമായി കോട്ടയം അതിരൂപതാദ്ധ്യക്ഷന്റെ അധികാരപരിധിയില്‍പ്പെടുന്നവരല്ല. 

അമേരിക്കയില്‍ ചിക്കാഗോ രൂപതയുടെ കീഴില്‍ ക്‌നാനായക്കാര്‍ക്കായി സ്ഥാപിക്കപ്പെട്ട ഇടവകകളില്‍ ക്‌നാനായ സമുദായത്തിനു പുറമെ നിന്നു വിവാഹം കഴിച്ച ക്‌നാനായക്കാര്‍ക്ക്‌ മറ്റു ക്‌നാനായക്കാരോടൊപ്പം തുല്യത (equal status) ഉണ്ടായിരിക്കുമെന്നും തല്‍സംബന്ധമായി കോട്ടയം അതിരൂപതയില്‍ അനുവര്‍ത്തിച്ചു വരുന്ന നയം പ്രസ്‌തുത ഇടവകകളില്‍ അനുവദിക്കുകയില്ലെന്നുമുള്ള പൗരസ്‌ത്യ തിരുസംഘത്തിന്റെ നിബന്ധനയ്‌ക്കു വിധേയമായിട്ടാണ്‌ ചിക്കാഗോ മെത്രാന്‍ ഈ ഇടവകകള്‍ സ്ഥാപിച്ചത്‌.



കോട്ടയം അതിരൂപതയില്‍ നാം അനുവര്‍ത്തിച്ചുവരുന്ന നയം ചിക്കാഗോ രൂപതയിലെ ക്‌നാനായ ഇടവകകളിലും നടപ്പാക്കാന്‍ അനുവദിക്കണമെന്നു കോട്ടയം അതിരൂപതാദ്ധ്യക്ഷനും അമേരിക്കയിലെ ക്‌നാനായ സമൂഹവും പല പ്രാവശ്യം ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടുവെങ്കിലും പ്രസ്‌തുത അപേക്ഷ ഇതുവരെ അനുവദിക്കപ്പെട്ടിട്ടില്ല. നമ്മുടെ ഈ ആവശ്യം സഭ അംഗീകരിക്കുന്നതുവരെ സഭയുടെ നിര്‍ദ്ദേശാനുസരണം ചിക്കാഗോ മെത്രാന്‍ തന്റെ അധികാരത്തിന്‍കീഴിലുള്ള ക്‌നാനായ ഇടവകകളെ സംബന്ധിച്ച്‌ എടുക്കുന്ന തീരുമാനം അനുസരിക്കാന്‍ ആ രൂപതയിലെ വൈദികരും ജനങ്ങളും ബാദ്ധ്യസ്ഥരാണ്‌.



ഇക്കാര്യത്തില്‍ ചിക്കാഗോ രൂപതാദ്ധ്യക്ഷന്റെ തീരുമാനം ആദരിക്കാന്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷനും നിര്‍ബന്ധിതനാണ്‌. തന്മൂലം കോട്ടയം അതിരൂപതയില്‍ നാം അനുവര്‍ത്തിച്ചു വരുന്ന നയം കോട്ടയം അതിരൂപതയ്‌ക്കു പുറത്തുള്ള ക്‌നാനായ ഇടവകകളിലും ബാധകമാക്കണമെന്ന നമ്മുടെ അടിസ്ഥാന ആവശ്യം ഉപേക്ഷിക്കാതെ തന്നെ, ഈ ആവശ്യം അംഗീകരിക്കപ്പെടുന്നതുവരെ സഭയുടെ നിലവിലുള്ള തീരുമാനം അംഗീകരിക്കാന്‍ നാം കടപ്പെട്ടവരാണ്‌.



സഭയുടെ ഈ തീരുമാനം അനുസരിച്ച്‌, ജന്മംകൊണ്ട്‌ ക്‌നാനായക്കാരനായ ഒരു വ്യക്തിക്ക്‌ ക്‌നാനായ സമുദായത്തിനു പുറത്തുള്ള ഒരാളെ വിവാഹം ചെയ്‌തതിന്റെ പേരില്‍ അമേരിക്കയിലെ ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ ക്‌നാനായ ഇടവകകളില്‍ അംഗത്വം നിഷേധിക്കാന്‍ സാധ്യമല്ല. പ്രസ്‌തുത തീരുമാനം മുകളില്‍ പറഞ്ഞ സാഹചര്യങ്ങളില്‍ അംഗീകരിക്കപ്പെട്ടാലും, ജന്മംകൊണ്ടു ക്‌നാനായക്കാരല്ലാത്ത ജീവിതപങ്കാളിക്കോ കുടുംബത്തിനോ ക്‌നാനായ ഇടവകയില്‍ അംഗത്വം നല്‍കാന്‍ ഒരിക്കലും സാദ്ധ്യമല്ലെന്ന നിലപാടില്‍ അമേരിക്കയിലെ ക്‌നാനായ ഇടവകകള്‍ ഉറച്ചുനില്‍ക്കുന്നു.



കോട്ടയം അതിരൂപതയുടെ അധികാരപരിധിക്കു പുറത്തുള്ള ക്‌നാനായ ഇടവകകളെ സംബന്ധിച്ച്‌ കത്തോലിക്കാ സഭ സ്വീകരിച്ചിരിക്കുന്ന ഈ നിലപാടിന്റെ പശ്ചാത്തലവും സാഹചര്യങ്ങളും ശരിയായി മനസ്സിലാക്കാതെ ചിലര്‍ നടത്തിയ പ്രസ്‌താവനകളും പരാമര്‍ശങ്ങളും ആളുകളില്‍ വലിയ ചിന്താക്കുഴപ്പത്തിനു കാരണമായി.


നിഷ്‌പക്ഷമായി വസ്‌തുതകള്‍ പഠിക്കുന്നവര്‍ക്ക്‌ താഴെപ്പറയുന്ന കാര്യങ്ങള്‍ വ്യക്തമാകും.


1.
ക്‌നാനായ സമുദായത്തിനു പുറത്തുനിന്നു വിവാഹം കഴിക്കുന്നവരെ കോട്ടയം അതിരൂപതയില്‍ അംഗമായി തുടരാന്‍ അനുവദിക്കുകയില്ലെന്ന നയത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല; ആരും നിര്‍ദ്ദേശിച്ചിട്ടുമില്ല.


2.
പ്രസ്‌തുത നയം തന്നെ അതിരൂപതാതിര്‍ത്തിക്കു പുറത്ത്‌ സ്ഥാപിക്കപ്പെടുന്ന ഇടവകകളിലും രൂപതകളിലും നടപ്പിലാക്കണമെന്നാണ്‌ കോട്ടയം അതിരൂപതയും ക്‌നാനായ സമുദായവും ആഗ്രഹിക്കുന്നത്‌.


3.
ഇതിനായി ബന്ധപ്പെട്ട സഭാധികാരികളോട്‌ നാം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. അംഗീകരിക്കപ്പെടുന്നതുവരെ ഇക്കാര്യം നാം സഭയോട്‌ തുടര്‍ന്നും ആവശ്യപ്പെട്ടുകൊണ്ടിരിക്കും.


4.
സഭയുടെ നിര്‍ദ്ദേശാനുസരണം ചിക്കാഗോ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ തന്റെ രൂപതയുടെ കീഴിലുള്ള ക്‌നാനായ ഇടവകകളിലെ അംഗത്വം സംബന്ധിച്ചെടുക്കുന്ന തീരുമാനം മാറ്റാനോ തിരുത്താനോ മാനിക്കാതിരിക്കാനോ കോട്ടയം അതിരൂപതാദ്ധ്യക്ഷന്‌ അധികാരമില്ല.


5.
കോട്ടയം അതിരൂപതയില്‍ അനുവര്‍ത്തിക്കുന്ന നയം തന്നെ അതിരൂപതാതിര്‍ത്തിക്കു പുറത്തു സ്ഥാപിക്കപ്പെടുന്ന ഇടവകകളിലും നടപ്പിലാക്കാന്‍ അനുവദിക്കപ്പെടുന്നതുവരെ ചിക്കാഗോ രൂപതാദ്ധ്യക്ഷന്റെ ഇപ്പോഴത്തെ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ അമേരിക്കയിലെ ക്‌നാനായ ഇടവകകള്‍ ബാദ്ധ്യസ്ഥരാണ്‌. അമേരിക്കയില്‍ ആ തീരുമാനങ്ങള്‍ ആദരിക്കാന്‍ സഭാനിയമമനുസരിച്ച്‌ കോട്ടയം അതിരൂപതാധികാരികളും നിര്‍ബന്ധിതരാണ്‌.


6.
ചിക്കാഗോ രൂപതയിലെ ക്‌നാനായ ഇടവകകളിലെ അംഗത്വം സംബന്ധിച്ച്‌ നമുക്ക്‌ പൂര്‍ണ്ണമായും സ്വീകാര്യമല്ലാത്ത ഒരു നിയമത്തിന്റെ പേരില്‍, ഇടവകകള്‍ പോലുള്ള സഭാസംവിധാനങ്ങള്‍ വേണ്ടെന്നു വയ്‌ക്കുന്നത്‌ വിവേകപൂര്‍വ്വകമായ തീരുമാനമായിരിക്കുകയില്ല.



ക്‌നാനായ സമുദായത്തിന്റെ പൊതുവും ആത്യന്തികവുമായ നന്മയ്‌ക്കുവേണ്ടി നമുക്ക്‌ അസ്വീകാര്യമെങ്കിലും പരിശ്രമത്തിലൂടെ മാറ്റിയെടുക്കാവുന്ന കുറഞ്ഞ തിന്മ (lesser evil) തല്‍ക്കാലം നാം ഏറ്റെടുക്കുകയും അതു മാറ്റിക്കിട്ടുവാന്‍ വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെയുള്ള നമ്മുടെ പരിശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നതാവും കൂടുതല്‍ കരണീയം.

7.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കപ്പെടുന്ന ക്‌നാനായ ഇടവകകളും രൂപതകളും ചേര്‍ന്ന്‌ രൂപം കൊള്ളുന്ന സ്വയംഭരണാവകാശമുള്ള (sui iuris) ക്‌നാനായ സഭാസമൂഹത്തിനായി നമുക്ക്‌ ഒന്നുചേര്‍ന്ന്‌ പരിശ്രമിക്കാം.

Monday, April 23, 2012

ക്നാനായ റീജിയന്‍ ഡേ നമ്മള്‍ക്ക് കരിദിനം

അഭിനവ  ക്നാനായ   നോര്‍ത്ത് അമേരിക്കന്‍ മെത്രാപോലീത്ത മുത്തോലത്ത് കത്തനാരിതാ  ഇടയ ലേഖനം എഴുതി ചരിത്രം തിരുത്തി കുറിച്ചിരിക്കുന്നു.   നാളിതുവരെ മെത്രാന്‍മാരില്‍ നിന്ന് മാത്രം കിട്ടാറുണ്ടായിരുന്ന ഇടയ ലേഖനം ഇപ്പോള്‍ മൂലക്കാട്ട് പിതാവിന്റെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ തന്നെ തട്ടിവിട്ടിരിക്കുന്നു. താനും മൂലക്കാട്ടുപിതാവും തമ്മില്‍ യാതൊരു അന്തരവും ഇല്ലായെന്ന് മാത്രമല്ല ഞാന്‍ പറയുന്നതിന് അപ്പുറം മൂലക്കാട്ട് പിതാവിന് ഒരു ചുക്കും പറയാനോ ചെയ്യാനോ ഇല്ലായെന്ന മെസ്സേജും ആണ് നോര്‍ത്ത് അമേരിക്കയിലെ സകല ക്നനായക്കാര്‍ക്കും ഇന്നലെ സകല പള്ളികളിലും അച്ഛന്മാരെക്കൊണ്ട് വായിപ്പിച്ച ലേഖനത്തില്‍ ഉള്ളത്.


എല്ലാ വര്‍ഷവും  ഏപ്രില്‍ മാസത്തിലെ അവസാന ഞായറാഴ്ച  ക്നാനായ റീജിയന്‍ ഡേ ആയി ആചരിക്കാന്‍ മുത്തോലത്ത് തിരുമേനി കല്പന പുറപ്പെടുവിച്ചിരിക്കുന്നു. തന്റെ കല്പനയില്‍ ഉടനീളം തിരുമേനി  ക്നനയക്കാര്‍ക്ക് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സീറോ മലബാര്‍ സഭയില്‍ നിന്നും പ്രത്യകിച്ചു അങ്ങാടിയത് പിതാവില്‍നിന്നും കിട്ടിയ നന്നികേടിന്റെയും നെറികേടിന്റെയും കഥകള്‍ വിവരിക്കുന്നു.  ഇനിയും ഈ ക്നാനായ സമൂഹത്തോടുള്ള നേരികേടുകള്‍ക്ക് ആക്കം കൂട്ടാന്‍ ഈ കള്ള കത്തനാര്‍ പുതിയ അടവുകളുമായി, പണ പിരിവുമായി മുന്നോട്ട് തന്നെ നീങ്ങുന്നു.


 അടുത്ത ഞായറാഴ്ച പരിശുദ്ധ കുര്‍ബാനയില്‍ രണ്ടാമതൊരു പിരിവും കൂടി എടുക്കാന്‍ കല്പന കൊടുത്തിരിക്കുന്നു. ഓരോ കുടുമ്പവും ഇരുപതു ഡോളര്‍ വീതം കൊടുക്കണം പോലും. അഴിമതിയിലും കെടുകാര്യസ്തതയിലും കുപ്രിസിധമായ മുത്തോലത്ത് കതാനാര്‍ ഇത്രയും കാലം നമ്മളെ പിരിച്ചു പിരിച്ചു മുടിപ്പിച്ചിട്ടു ഇനിയും ഒടുക്കത്തെ പിരിവുമായി ഇറങ്ങിയിരിക്കുകയ്യാണ്.  പണപ്പിരിവില്‍ മാത്രം സന്തോഷം കണ്ടെത്തുന്ന ഈ കത്തനാരെ നിലക്ക് നിര്‍ത്താന്‍ ഇനിയുള്ള കാലമെങ്കിലും അനാവശ്യമായി നടത്തുന്ന പിരിവുകളെ എതിര്‍ക്കുകയും പണം കൊടുക്കാതിരിക്കുകയും വേണം.


 പ്രിയമുള്ളവരേ ഇനിയെങ്കിലും വിവേകത്തോടെ നമ്മള്‍ കഷ്ട്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ഈ നെറികെട്ട കതനാര്‍ക്ക് കൊടുക്കാതിരിക്കുക. ഇവര്‍ക്ക് ചിക്കാഗോയില്‍ കിട്ടുന്ന അമിതമായ പണമാണ് ഈ കത്തനാരെ അഹങ്കാരിയും തെമ്മാടിയുമാക്കുന്നത്. നമ്മളൊക്കെ കണ്ണ് തുറന്നു നോക്കിയാല്‍ നമ്മുടെ ചുറ്റും ഒട്ടനവതി ആള്‍ക്കാരെ കാണാന്‍ കഴിയും നമ്മുടെ സഹായം അര്‍ഹിക്കുന്നവരുമായി. ദയവായി കഷ്ട്ടപ്പെടുന്നവരും ബുതിമുട്ടുന്നവരുമായ നമ്മുടെ ഇടയിലെ സഹോദരങ്ങളെ സഹായിക്കുക. നിങ്ങള്ക്ക് എങ്ങനെ എവിടെ ആരെ സഹായിക്കണമെന്ന് അറിയില്ലങ്കില്‍ ദെയവായി നമ്മുടെ ഇടയില്‍ ഉള്ള  നല്ല വൈദീകരും അല്മായവരുമായവരെ സമീപിക്കാം.


നോര്‍ത്ത് അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ സര്‍വ നാശത്തിനായി നിലകൊള്ളുന്ന, തന്റെ മാത്രം നേട്ടങ്ങള്‍ക്കായി നിലകൊള്ളുന്ന മുത്തോലത്ത് കത്തനാരെ തിരിച്ചു വിളിക്കാനായി എല്ലാ നല്ല ക്നാനായ മക്കളും മുന്നോട്ട് വരണമെന്ന് ചിക്കാഗോ ക്നാ ആഹ്വാനം ചെയ്യുന്നു. നമ്മള്‍ക്കും ലോകം മുഴുവനും ഉള്ള ക്നാനായ സമൂഹത്തിന് ഇന്നത്തെ ഈ ദുര്‍ഗതി വരുത്തിയ മുത്തോലത്തിന്റെ നടപടികളില്‍ പ്രതിക്ഷേധിച്ച് ക്നാനായ റീജിയന്‍ ഡേ ആയ അടുത്ത ഞായറാഴ്ച കരിദിനമായും വഞ്ചനാ ദിനമായും ആചരിക്കാന്‍ ചികാഗോ ക്നാ ലോകം മുഴുവനും ഉള്ള ക്നാനായ സഹോദരങ്ങളോട് വിനയ പുരസ്കരം ആഹ്വാനം ചെയ്യുന്നു.


ക്നാനായ മക്കളെ ചതിച്ചതിന്റെയും വന്ജിച്ചതിന്റെയും പ്രതിക്ഷേധമായി എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തിലെ അവസാന ഞായറാഴ്ച കരിദിനമായി, വഞ്ചനാ ദിനമായി ആചരിക്കുന്നതോടൊപ്പം ഇനിമുതല്‍ അനാവശ്യമായി യാതൊരു പിരിവും കൊടുക്കാതെ മുത്തോലത്ത് കത്തനാരുടെ അഹങ്കാരം കുറയക്കാനും നമ്മള്‍ കഷ്ട്ടപ്പെട്ട്‌   ഉണ്ടാക്കുന്ന വിലയേറിയ പണം നമ്മുടെ കുഞ്ഞുങ്ങല്‍ക്കായും നമ്മുടെ സമൂഹത്തിലെ കഷ്ട്ടപ്പെടുന്നവര്‍ക്കായി  നീക്കി വയ്ക്കാനും  തയ്യാറാകാം. ഇനിമുതല്‍ ഒരിക്കലും അനാവശ്യമായി പണം കൊടുത്തു ആരെയും നമ്മളെ കൊഞ്ഞനം കുത്തി കാണിക്കാന്‍ അനുവതിക്കുകയില്ലയെനു ഉറച്ച തീരുമാനം എടുക്കാം.  


ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം

Thursday, April 19, 2012

അങ്ങാടിയത്ത് ഫോര്മു്ല മുത്തു നടപ്പാക്കിക്കഴിഞ്ഞു!!!!



പ്രിയ ക്നാനായ സുഹൃത്തുക്കളെ,

നോര്‍ത്തമേരിക്കയിലെ ക്നാനായസമുദായത്തില്‍ മായം ചേര്‍ക്കുവാന്‍ പല ഫോര്‍മുലകളും നമ്മള്‍ കണ്ടു. LA-യിലും ഷിക്കാഗോയിലും കൂവിതോല്‍പ്പിക്കുവാന്‍ തയ്യാറായി നിന്ന കോട്ടയത്തെ ക്നാനായമക്കളുടെ മുമ്പിലും പ്രഖ്യാപിച്ച പുതിയ മൂലക്കാടന്‍ ഫോര്‍മുല ഒന്നുകില്‍ പച്ചക്കള്ളം, അല്ലെങ്കില്‍ നോര്‍ത്തമേരിക്കയില്‍ പിതാവ് പിരിക്കാന്‍ മാത്രം വന്നാല്‍മതി എന്ന് മുത്തോലം  തീരുമാനിച്ചുറപ്പിച്ച് അങ്ങാടിയത്ത് ഫോര്‍മുല നടപ്പിലാക്കി കഴിഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയായി ഷിക്കാഗോയിലെ Maywood Sacred Heart Knanaya പള്ളിയില്‍ വിതരണം ചെയ്ത ഫാമിലി ഇന്‍ഫര്‍മേഷന്‍ ഫോം കാണുക. (ഇത് കാണാന്‍ ഇവിടെക്ലിക്ക് ചെയ്യുക).

ഇപ്പറഞ്ഞ Form-ല്‍ തുടക്കം മുതലേ ക്നാനായക്കാരന്‍ ആണോ എന്ന് ചോദിക്കുന്നു.

ഇവിടെ പല ചോദ്യങ്ങളും നമ്മള്‍ ചോദിക്കേണ്ടതുണ്ട്.

Knanaya Mission Family Information Form-ല്‍ എന്തിനാണ് ഇങ്ങനെ ഒരു ചോദ്യം? ക്നാനായക്കാര്‍ അല്ലാത്തവരുടെ വിവരങ്ങള്‍ എന്തിനെടുക്കുന്നു?

Head of the family (and spouse)-ല്‍ ആരങ്കിലും നോണ്‍-കനാ ആണെങ്കില്‍, മൂലക്കാട്ട് ഫോര്‍മുല അനുസരിച്ച് ഈ Formപൂരിപ്പിക്കുവാന്‍ പാടില്ല. ഇതിനെപറ്റി ഇതില്‍ ഒന്നും പറയുന്നില്ല. അതുമല്ല, അവരുടെ മക്കളുടെ വിവരങ്ങളും ചോദിച്ചിരിക്കുന്നു. ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത് ഷിക്കാഗോ ക്നാനായ മിഷന്റെ Database-ല്‍ മായം കലര്‍ത്തി കഴിഞ്ഞു എന്നല്ലേ?

ഇത് മൂലക്കാട് പിതാവ് കൂടി അറിഞ്ഞു കൊണ്ടാണോ? അല്ലെങ്കില്‍ തനിക്ക് പുല്ലുവില പോലും കല്‍പ്പിക്കാത്ത മുത്തോലത്തെ വി.ജി. സ്ഥാനത്തുനിന്നും മാറ്റാന്‍ പറ്റുമോ?

മൂലക്കാട്ട് പിതാവ് കൂടി അറിഞ്ഞുകൊണ്ടാണ് ഈ ചതിയെങ്കില്‍, “വേലി തന്നെ വിളവു തിന്നാല്‍” KCCNAയും KCCയും ആഞ്ഞടിച്ചേ പറ്റൂ.

ഇവിടെ ഒരു ഫോര്‍മുല മാത്രം – അങ്ങാടിയത് ഫോര്‍മുല. അതായത് പുറത്തു നിന്നും വിവാഹം കഴിച്ചവരും അവരുടെ മക്കളും ക്നാനായ പള്ളികളില്‍ മെംബേര്‍സ് ആയിരിക്കും. ഇതിനു കൂട്ടുനില്‍ക്കുന്ന മുത്തോലത്തിനെതിരെ ഒപ്പ് ശേഖരിച്ചു VGയെ മാറ്റാന്‍ നമുക്ക് ഒത്തുചേരാം. ഉടന്‍തന്നെ കറമ്പനും  വെളുമ്പനും അവരുടെ മക്കളും എല്ലാം നിറഞ്ഞ ക്നാനായ പള്ളികള്‍ നമുക്ക് കാണാം.

മുത്തോലത്തിനെ മാറ്റൂ, സമുദായത്തെ രക്ഷപെടുത്തൂ

സ്വന്തം ക്നാനായ സുഹൃത്ത്