Thursday, July 25, 2013

മേലേടത്തിൻറെ സ്ഥിതി.... ചന്തക്ക് പോയപോലെ !!! ഹ്യൂസ്റ്റൻ വീണ്ടും പൊട്ടിത്തെറിയുടെ വക്കിൽ !!!

ഇവിടെ ആര് ജയിച്ചു ആര് തോറ്റു ? ഇതാണ് മുത്തുവിന്റെ ചിന്താ വിഷയം. തനിക്ക് വിശ്വസ്സിക്കാൻ പറ്റാത്തതൊക്കെയും സ്വയം വിശ്വസ്സിക്കാൻ ശ്രമിക്കുന്ന പാവം മുത്തുവിന് വന്നു വന്ന് കഴിഞ്ഞ വ്യാഴാഴ്ച്ച ആരംഭിച്ച് ഈ കഴിഞ്ഞ ഞായറാഴ്ച്ച അവസാനിച്ച ക്നാനായ രീജ്യന്റെ ഫൈവ് സ്റ്റാർ ശാലോം ധ്യാനത്തനിടയിലും ബ്ലോഗ്ഗ് എഴുതണ്ട ഗതികേട് വന്നു. ഹ്യൂസ്റ്റനിൽ നിന്നും വാളിമറ്റം സൈമണ്‍ എന്ന ബന്തുവിന്റെ പേരിൽ ഇറക്കിയ കത്ത് സാക്ഷാൽ മുത്തുതന്നെ എഴുതി വിട്ടതാണ്. കാലേക്കൂട്ടി എഴുതിയ ഈ കത്ത് താൻ എഴുതിയതാണ് എന്ന് അറിയാതിരിക്കാൻ ശനിയാഴ്ചയാണ്‌ നോർത്ത് അമേരിക്കൻ ബ്ലോഗ്ഗിലൂടെ പുറത്തു വിട്ടത്. ആ കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഒക്കെ കുറേ കാലങ്ങളായി മുത്തു ഓരിയിട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. താൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ വീണ്ടും എഴുതി സൈമനെ കൊണ്ട് പിതാക്കന്മാർക്കും ക്നാനായ രീജ്യനിലെ വൈദീകർക്കും നോർത്ത് അമേരിക്കൻ ബ്ലോഗ്ഗിനും ധ്യാനത്തിനിടയിൽ അയക്കുകയായിരുന്നു. ധ്യാനത്തിനിടയിൽ ഇങ്ങനെ ഒരു കുരുത്തക്കേട്‌ മുത്തു നടത്തും എന്ന് ആരും ചിന്തിക്കില്ലായെന്ന വിശ്വാസ്സത്തിലാണ് ഈ പണി ഒപ്പിച്ചത്. ഇതേ ബന്തുവായ സൈമനെ കൊണ്ടാണ് ഹ്യൂസ്റ്റൻ പള്ളി വാങ്ങിയ ശേഷം ഇല്ലിക്കുന്നുംപുറത്ത് അച്ഛനെതിരെ പരാതി ഉണ്ടാക്കി പിതാക്കന്മാർക്ക് മുത്തു അയപ്പിച്ച് നാറിയത്. സമയാസമയങ്ങളിൽ ബന്തങ്ങളും സ്വന്തങ്ങളും നോക്കാതെ ആരെയും ഉപയോഗിച്ച ശേഷം കരിമ്പും ചണ്ടിപോലെ തള്ളിക്കളയുന്ന മുത്തുവിന് ഇരയായി  വാളിമറ്റങ്ങൾ ഇനിയും ധാരാളമാണ്. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ ഇത്തരം ഇരകളെ ഉപയോഗിച്ച് എത്ര കത്തുകളാണ് ഹോസ്പിറ്റലിലെ ചാപ്ലിൻ ജോലിക്കിടയിൽ മുത്തു എഴുതി അയച്ചിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച്ച രണ്ട് വലിയ കാര്യങ്ങൾ നടന്നതായി മുത്തു പറയുന്നു. ഒന്ന് ഹ്യൂസ്റ്റൻ കേസ്സിന്റെ വിധി പകർപ്പ് കിട്ടിയത്. എന്താണ് വിധി  ? കിഴക്കേൽ ജോയി കൊടുത്ത TEMPORARY INJUNCTION ORDER അതിന് ആധാരമായ ഒരു സാഹചര്യവും നിലനിൽക്കുന്നതല്ലാത്തതിനാൽ എന്നുവച്ചാൽ ലോകം മുഴുവൻ അറിയാവുന്ന മേലേടം എന്ന ക്നാനായ കത്തോലിക്കാ പുരോഹിതന്റെ കൊടും നുണകളുടെയും തെളിവ് നശിപ്പിക്കലുകളുടെയും അടിസ്ഥാനത്തിലും കേസ്സിന് അടിസ്ഥാനമായ തരത്തിലുള്ള ഒരു നടപടികൾക്കും മുതിരാൻ ഉദ്ദേശം ഇല്ലായെന്നും കോടതിക്ക് ഉറപ്പ് കൊടുത്തതിനാലും പ്രസ്തുത INJUNCTION ORDER ന്റെ ആവശ്യം നിലനിൽക്കുന്നതല്ലായെന്ന് കോടതി വിലയിരുത്തി. പള്ളിയുടെ പാരീഷ് കൌൻസ്സിൽ കേസ്സിന് അടിസ്ഥാനമായ ഒരു തീരുമാനവും എടുത്തിട്ടില്ലായെന്ന് കോടതിയിൽ കള്ളം പറഞ്ഞപ്പോൾ സത്യസന്തരായ കൈക്കാരന്മാർ കൊടുത്ത മൊഴി എന്തായിരുന്നു ? കിഴക്കേൽ ജോയിയുടെ ആവശ്യം എന്തായിരുന്നു ?  പള്ളിയുടെ പാരീഷ് കൌൻസ്സിൽ നിയമ വിരുദ്ധമായി എടുത്ത തീരുമാനം നടപ്പിൽ വരുത്താതിരിക്കുകയോ അല്ലങ്കിൽ കോടതി ഇടപെട്ട് തടയുകയോ ചെയ്യുക. ഇനി അഹങ്കാരിയും തന്നിഷ്ടക്കാരനും മുത്തുവിന്റെ അടിമയുമായ മേലേടം പറയുക പാരീഷ് കൌൻസ്സിൽ തീരുമാനത്തിന് ശേഷം എത്ര തവണ കിഴക്കേൽ ജോയി ഉൾപ്പെടെഎത്രപേർ വന്ന് കെഞ്ചി പറഞ്ഞതാണ് എടുത്ത തീരുമാനങ്ങൾ പിൻവലിക്കാനും എല്ലാവരെയും വിളിച്ചു വരുത്തി കൂടിയാലോചനയിലൂടെ സമാധാനം ഉണ്ടാക്കുവാനും. കേട്ടില്ലായെന്ന് മാത്രമല്ല വന്നവരെ താങ്കൾ മുത്തു നാമത്തിൽ ആട്ടി വിടുകയും അല്ലേ ചെയിതത്. എന്തിന് ദിവസ്സങ്ങൾ പലതു കഴിഞ്ഞ് കിഴക്കേൽ ജോയിയുടെ കേസ്സിന്റെ നോട്ടീസ്സ് കിട്ടിക്കഴിഞ്ഞപ്പോൾ എങ്കിലും എല്ലാവരെയും വിളിച്ചു കൂട്ടി ................ പിറക്കായ്ക കാട്ടില്ലായെന്ന് ഉറപ്പ് കൊടുക്കരുതായിരുന്നോ ?  അതുമല്ലായെങ്കിൽ കോടതിയിൽ ചെന്ന ആദ്യദിവസ്സം തന്നെ അവസ്സാന ദിവസ്സം പറഞ്ഞ കാര്യങ്ങൾ പറഞ്ഞിരുന്നു എങ്കിൽ എത്ര നന്നായിരുന്നു.

കാട്ടിലെ തടി തേവരുടെ ആന എന്നപോലെ പള്ളിയുടെ പണം എടുത്ത് ചിലവഴിക്കാതെ കിഴക്കേൽ ജോയി വന്ന് സ്നേഹപൂർവ്വം പരാതി പറഞ്ഞപ്പോൾ കേട്ട് അവിടെ വച്ച് തന്നെ മാന്യമായി പരിഹാരം ഉത്തരവാതിത്ത ബോധത്തോടെ ഒരു ക്നാനായ കത്തോലിക്കാ പുരോഹിതനാണ് താൻ എന്ന ചിന്ത മറക്കാതെ ചെയിതിരുന്നു എങ്കിൽ താങ്കളുടെ വക്കീലിന്റെ $6000. 00 ഡോളർ ഡിസ്കൌണ്ട് കിഴിച്ചുള്ള ബാക്കി $33,000. 00 ഡോളറിന്റെ ബിൽ വരുമായിരുന്നോ ? തനിക്ക് പറ്റിയ അക്കിടി മറയ്ക്കാൻ വിശ്വാസ്സികളുടെ കണ്ണിൽ പൊടിയിടാൻ കിഴക്കേൽ ജോയിയുടെ കാലിന്റെ ഇടയിലെ രോമം പറിക്കാൻ ഇറങ്ങിയിരിക്കുന്നു. കിഴക്കേൽ ജോയിയുടെ ഓരോ രോമത്തിന്റെയും വില എന്തെന്ന് ഇനിയുള്ള ദിവസ്സങ്ങളിൽ ശരിക്കും അറിയും. മുത്തോലത്തിനുവേണ്ടി വിടുപണി എടുത്തിട്ട് കഴിഞ്ഞ ആഴ്ച്ച ധ്യാനത്തിന് വന്നപ്പോൾ മുത്തോലത്തിനോട് കാശ് ഇരന്നപ്പോൾ എന്താ പറഞ്ഞത്  ? പോയി പണി നോക്കാൻ അല്ലേ ? ഒരു തെരുവ് ........ യുടെ വില പോലും കിട്ടാതെ തിരിച്ച് ഹ്യൂസ്റ്റനിലേക്ക് ശനിയാഴ്ച്ച തന്നെ പോരേണ്ടി വന്നു.  വിടരുത് മുത്തുവിനെ വിടാതെ പിടിച്ചുകൊള്ളുക. അഗാപ്പയിലും ക്നാനായ രീജ്യൻ ഫണ്ടിലുമായി പിരിവ് എടുത്ത ലക്ഷങ്ങളാണ് കിടക്കുന്നത്. ആ പണത്തിന്റെ ബലത്തിലാണ് മുത്തുവിന്റെ ഈ കളികളെല്ലാം. നാട്ടുകാരുടെ പണം കൊണ്ട് മൂലക്കാടനെ വരെ പമ്പരം കറക്കുന്ന മുത്തു എന്ന ജാല വിദ്യക്കാരൻ. ഹ്യൂസ്റ്റൻ ജനതയുടെ പാഴാക്കിയ ഓരോ പെനിയുടെയും കണക്കും സമാധാനവും മേലേടത്തിനും മുത്തുവിനും പറയേണ്ടി വരും. ഹ്യൂസ്റ്റൻ ക്നാനായ മക്കളോട് കാണിച്ച കൊടും ചതി ലോകത്തിലുള്ള സകല ക്നാനായക്കാരോടും കാട്ടിയ വഞ്ചനയാണ്. ഇവരുടെ ആൽമരോക്ഷത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ മുത്തുവെന്ന സമുദായ വഞ്ചകനും പിണിയാളുകൾക്കും ഇനി ഒരിക്കലും സാധിക്കില്ല.

വാൽക്കഷണം

ക്നാനായ രീജ്യന്റെ ഫൈവ് സ്റ്റാർ ധ്യാനം അങ്ങാടി പിതാവ് ഉൽഘാടനം ചെയിതത് ക്നാനായ രീജ്യന്റെആദ്യത്തെ കണ്‍വെൻഷൻ ഉൽഘാടനം ചെയ്യുന്നു എന്ന് പറഞ്ഞാണ്. മുത്തുവിന്റെ ഈ സ്വപ്ന ധ്യാന കണ്‍വെൻഷന്റെ അവസ്സാനം ഞായറാഴ്ച്ച നടത്തിയ മുത്തുവിന്റെ വിശുദ്ധ കുർബാന മദ്ധ്യേ ഉള്ള അതി ഗംബീരമായ രാഷ്ട്രീയ പ്രസംഗം വളരെ നന്നായിരുന്നു. ശാലോം കഷ്ടപ്പെട്ട് അവസ്സാനിപ്പിച്ച ധ്യാനത്തിന്റെ അഭിഷേകം പതിനഞ്ച് മിനിറ്റ് നേരത്തെ മുത്തുവിന്റെ കടന്നാക്രമണത്തിൽ ദാണ്ടേ തകർന്ന്തരിപ്പണമായിരിക്കുന്നു. പട്ടിയുടെ വാല് പന്തീരാണ്ട് കാലം ഓടക്കുഴലിൽ ഇട്ടാലും വിശേഷം ഇല്ലായെന്ന് പറഞ്ഞപോലെയാണ് നമ്മുടെ മുത്തുവിന്റെ കാര്യം. ഇതാണ് പറഞ്ഞത് ധ്യാനത്തിന് ഇടയിൽ ബ്ലോഗ്ഗ് എഴുതാൻ പോയാൽ ഉള്ള ദോഷം. നാവിൻ തുമ്പിൽ നിന്ന് അഭിഷേകത്തിന്റെ തീജ്വാലകൾ വരേണ്ടതിന് പകരം സാക്ഷാൽ ലൂസ്സിഫർ ആയ മുത്തുവിന്റെ നാവിൽ നിന്ന് പുറപ്പട്ടതോ അതി ഭയങ്കരം തന്നെ. ഞാൻ ഒരിക്കലും മാറില്ലാ എന്നെ ആരും മാറ്റാൻ ശ്രമിക്കണ്ടായെന്ന് ഉള്ള ഉറച്ച ശബ്ദം ആണ് ധ്യാനത്തിൽ പങ്കെടുത്ത ഓരോ മനുക്ഷ്യരും മുത്തുവിന്റെ നാവിൽ നിന്ന് കേട്ടത്. അടക്കാൻ വച്ചിരിക്കുന്ന മൃതദേഹത്തോടും അവരുടെ കുടുംബങ്ങളോടും പോലും ക്രൂരത കാട്ടി അതി ഭീകരമായ രാഷ്ട്രീയ പ്രസംഗം നടത്തുന്ന മുത്തുവിന് മാറ്റം ഉണ്ടാക്കാൻ ബഹുമാനപ്പെട്ട മാടമ്പി ബെന്നി പുന്നത്തറക്ക് കഴിയുമെന്നാണ് ലോകം മുഴുവൻ പ്രതീക്ഷിച്ചത്. ധ്യാനത്തിൽ പോയ ഒരു മനുക്ഷ്യൻ പറഞ്ഞത് മുത്തുവിന്റെ മാറ്റം നേരിൽ കാണാനും അതുവഴി ക്നാനായ സമുദായത്തിന്റെ മോചനം നേരിട്ട് ദർശിക്കാനുമാണ് വളരെ പ്രതീക്ഷയോടെ ധ്യാനത്തിന് പോയത് എന്നാണ്. പക്ഷേ ആ മനുക്ഷ്യൻ വളരെ നിരാശയോടെ തിരിച്ച് വീട്ടിൽ പോയി.

മുത്തോലം തന്റെ ബന്തുവായ വാലിമറ്റം സൈമന്റെ പേരിൽ എഴുതി വിട്ട കത്ത് ചുവടെ കൊടുക്കുന്നു. മുത്തുവുന്റെ ചിരകാല സ്വപ്നമാണ് അതേപിടി കിടക്കുന്നത്.


16 comments:

  1. very well written..
    ധ്യാനങ്ങൾ അല്മായൻ നന്നാകാൻ വേണ്ടിയല്ലേ, പിന്നെ ഈ ധ്യാനം കൊണ്ട് മുത്തു എന്തിനു മാറണം.
    അല്ലെങ്കിലും VG ആയുള്ള ഒരു വൈദീകനെ ബെന്നി പുന്നത്തുറയെപോലുള്ള ഒരു അല്മായൻ മാറ്റിയെടുക്കുക, നന്നാക്കിയെടുക്കുക എന്നൊക്കെ പറഞ്ഞാൽ, നാണക്കേട് - ഓർക്കാൻ കൂടി പറ്റുന്നില്ല. .

    മുത്തുവിനെകണ്ട് പുതുതായി പലതും ബെന്നി പഠിച്ചുകാണും.
    ആ പഠിച്ചതിന്റെ $bill ഉടൻതന്നെ ബെന്നിക്ക് അയച്ചുകൊടുക്കുമായിരിക്കും.

    ReplyDelete
  2. Muthu again playing dirty politics. What else? Wake up the real priests from Kerala and elsewhere.

    ReplyDelete
    Replies
    1. ഉറങ്ങുന്നവനെ ഉണർത്താം എന്നാൽ ഉറക്കം നടിക്കുന്നവനെ ഉണർത്താൻ സാധിക്കില്ല. കോട്ടയം രൂപതയിലെ വൈദീകർ മൂലക്കാടനെ പേടിച്ച്, മുത്തുവിനെ സ്വപ്പനംകണ്ട് ഉറങ്ങുന്നവരാണ് - അതുകൊണ്ട് അവർ ഉണർന്നിട്ട് എന്ത് കാര്യം. ഉണരുമ്പോൾ വെട്ടുവേലിയച്ചന്റെ punishment transfer കഥ വീണ്ടും പറഞ്ഞു കൊടുക്കും, അതുകേട്ട് അവർ പിന്നെയും ഉറങ്ങും. So no Wake Up Call for Knanaya priests ... plz

      Delete
  3. ബഹുമാനപ്പെട്ട ക്നാനായ പിതാക്കന്മാരെ, വൈദീകരെ, സഹോദരീ സഹോദരന്മാരെ,

    എന്റെ 07/15/2013 ലെ കത്തിൽ ശരിയല്ല എന്ന കുറെ കാര്യങ്ങളായിരുന്നു ഞാൻ പറയാൻ ആഗ്രഹിച്ചതും പറഞ്ഞതും. എന്നാൽ ഇന്നത്തെ കത്തിൽ കുറെ ശരിയായ കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു.

    KCCNA നൽകിയ injection കാരണം ഹൂസ്റ്റൻ പള്ളിയിലെ വികാരിമാർക്കും കൈക്കാരന്മാർക്കും ചതി ചെയ്യുവാനുള്ള അവസരം നഷട്ടമായി. എങ്കിലും പള്ളിക്കും ജനങ്ങൾക്കും ഒരു നഷ്ട്ടവും സംഭവിച്ചിട്ടില്ല എന്ന് മാത്രമല്ല അങ്ങാടിയിൽ കൊണ്ട് വിൽക്കാനുള്ള ശ്രമം നടക്കാതെയും പോയി. പള്ളികൾ ദൈവം പണിയുന്നതാണല്ലോ അത് മനുഷ്യന് നശിപ്പിക്കാൻ സാധിക്കില്ല അതുകൊണ്ട് KCCNA അതിനു ശ്രമിക്കില്ല എന്ന് ഞാൻ ഉറക്കെ വിശ്വസിക്കുന്നു. ഒരു വൈദീകന്റെ പിടിവാശിയാൽ പള്ളിക്ക് 33000 ഡോളർ നഷ്ട്ടമായി, പള്ളിയുടെ പൈസ ജനങ്ങൾ നൽകുന്നതാണല്ലോ, ജനങ്ങൾക്ക് ദൈവം നൽകുന്നു, അതുകൊണ്ട് കാശിനെ കുറിച്ച് ഞങ്ങൾക്ക് ഒരു പരാതിയും ഇല്ല. ആയതിനാൽ നമ്മുടെ രൂപതയിലെ വക്കീലന്മാരായ അച്ചന്മാരെ കേസുകൾ വാദിക്കാൻ അമേരിക്കയിലേക്ക് വിടുവാനുള്ള തീരുമാനം (33000 ഡോളർ ഫീസ് അച്ചന്മാർക്ക് കിട്ടുമല്ലോ!!) പിൻവലിച്ചേക്കുക.

    KCCNA യുടെ patron ആയി പിതാവിരുന്നിട്ടെന്തുകാര്യം, ആ പോസ്റ്റ് വഹിക്കുന്ന പിതാവിന് മാസം 2000 ഡോളറെങ്കിലും KCCNA ശമ്പളമായി നൽകേണ്ടതായിരുന്നു. സീറോ മലബാർ ബിഷപ്പിന്റെ കീഴിൽ സങ്കര ഇടവകകളിൽ വികാരിമാരായി ഇരിക്കുന്ന വൈദീകരെ KCCNA National Council member ൽ നിന്നും മാറ്റിയത് രാജ്യ/സമുദായ ദ്രോഹമാണ്. Society കളുടെ SPIRITual Director ആയി വൈദീകർ തുടരുന്നത് തെറ്റാണ്. അതിന്റെ കാരണം ഞാൻ വിശദമായി പറയുന്നില്ല, 'സ്പിരിറ്റ്' എന്ന സിനിമ പിതാവുംനിങ്ങളെല്ലാവരും കണ്ടുകാണുമല്ലോ, അതുമതി.

    ഇങ്ങനെയുള്ള കാരണങ്ങളാൽ എന്റെ 07/15/2013 ലെ കത്തിൽ പറഞ്ഞിരിക്കുന്നതുപോലെ എല്ലാ വൈദീകരും നമ്മുടെ അഭിവന്ദ്യ പിതാക്കന്മാരും രാജിവയ്ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കൂടാതെ ജനങ്ങൾക്കുവേണ്ടി നിലകൊള്ളുവാൻ ജനങ്ങളുടെ സംഘടനകളായ KCC, KCCNA, Societies എന്നിങ്ങനെയുള്ളവയുടെ പ്രസിഡന്റോ, വൈസ് പ്രസിഡന്റോ മറ്റോ ആകുവാൻ നിങ്ങൾ രണ്ടു കൂട്ടരും സന്നദ്ധരാകേണമെന്ന് താൽപ്പര്യപ്പെടുന്നു.

    ഒരു പുതിയ അപേക്ഷകൂടി ഇതോടൊപ്പം സമർപ്പിക്കുന്നു. മുത്തോലത്ത് അടക്കമുള്ള കോട്ടയം അതിരൂപതയിലെ എല്ലാ വൈദീകരെയും കോട്ടയത്തേക്ക് തിരിച്ചു വിളിക്കുവാൻ വിനയപൂർവ്വം അപേക്ഷിക്കുന്നു. തന്മൂലം അമേരിക്കയിലെ ക്നാനായ മക്കൾ സമാധാനത്തിലും സ്നേഹത്തിലും ഐക്യത്തിലും കഴിയുവാൻ സാധിക്കും എന്ന് ഞാൻ ഉറക്കെ വിശ്വസിക്കുന്നു.

    സ്നേഹത്തോടെ (മാറിയ) സൈമണ്‍,
    വാലിമറ്റത്തിൽ
    (പേരിന്റെ താഴെ ഒരു വലിയ designation-വയ്ക്കാൻ പറ്റാത്തതിൽ വളരെ വിഷമമുണ്ട്, പക്ഷെ അത് പുറത്തു കാണിക്കുന്നില്ല).
    Date: 07/25/2013

    NOTE
    1. 07/15/2013 ലെ എന്റെ letter leak ചെയ്ത കേസ് വാദിക്കാൻ 55000 ഡോളർ മാത്രം ഫീസ് ആവശ്യമുള്ള ഒരു വക്കീലിനെ ഞാൻ അന്വേഷിക്കുന്നു. താൽപ്പര്യമുള്ളവർ ബന്ധപ്പെടുക.
    2. എന്റെ മേൽപറഞ്ഞ letter ന് ഒരു വൈദീക-ചുവയുള്ളത് തികച്ചും യാധൃശ്ചികമാണ്.

    ReplyDelete
    Replies
    1. good, I think through this comment Mr. Simon got the best reply.

      Delete
  4. ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം അക്ഷരം പ്രതി ശരിയാണ്. ഹൂസ്ടാൻ പള്ളിക്കാർ മേലാടതിനോട് കിട്ടുന്ന അവസ്സരത്തിലെല്ലാം ഓരോ പെനിയുടെ കണക്കും ചോതിക്കാൻ മറക്കരുത്. കേസിന്റെ ചിലവിലേക്കായി അച്ചന്റെ കൈയ്യില്നിന്നും എത്ര പണം മുടക്കി എന്നും ചോതിക്കുക. അവനവനു ചിലവില്ലാത്ത കാര്യന്കളിൽ തോന്നിയ തീരുമാനം എടുക്കാൻ മിടുക്ക് കൂടും. അച്ചൻ തന്നെ മൊത്തം ചെലവ് കൊടുക്കട്ടെ. ഒരൊറ്റ ആളുടെ കാഴാപ്പു കൊണ്ടാണ് ഇത്രമാത്രം പണം നശിപ്പിച്ചത്.

    ReplyDelete
  5. ഇലക്ട്രോണിക് ഊമകത്തുകളുടെ പിതാവ് ആര് ? വേറെ ആരും അല്ല അത് മുത്ത്‌ തന്നെ. ബ്ലോഗ്ഗുകളുടെ മദ്ധ്യസ്ഥൻ, അമേരിക്കയിലെ ഇലക്ട്രോണിക് ഊമകത്തുകളുടെ പിതാവ്, ചതുപ്പ് നിലത്തെ പൊന്നാക്കുന്ന ജാലവിദ്യക്കാരൻ, മൃതശരീരം വച്ച് കാശുണ്ടാക്കി കോട്ടയം പിതാവിനെ വരച്ച വരയിൽ നിർത്തുന്ന അൽപനായ പ്രഭു, സുവിശേഷ പ്രസംഗത്തിന് പകരം ചിന്നം വിളിക്കുന്ന പാതിരി, മേലേടത്തെ പോലുള്ള അടിമകളെ ഉപയോഗിച്ച് വിരാചിക്കുന്ന കൊട്ടേഷൻ സംഗത്തലവൻ, വെട്ടിക്കാട്ടിൽ വൈറസ്സ് തെമ്മാടിയെ ഉപയോഗിച്ച് കോട്ടയം പിതാക്കന്മാർക്ക് മുകളിൽപോലും തന്റെ കരാളഹസ്തം വട്ടമിട്ട് പിടിക്കുന്ന തനി ഭീകരൻ എന്നിങ്ങനെ എത്ര എത്ര പേരുകളും വിശേഷണങ്ങളും ആണ് മുത്തുവിന്.

    ReplyDelete
  6. simon valimattathil, and his ring leaders bought the bankruptcy fuqua church loosing houston community millions of dollars. He was a right hand of .fr. Illi to accomplish to buy that 540 seating capacity church for this 450 families. After fr. Illi came to know about the fact about the fraud about this church he publically speak out against them. He wrote a letter to bishop complaining about fr. illi. That letter was leaked and all the houston people knew about mr. Simon Valimattam.After that he decided not to attend fr. Illi's mass and he never go to church He declared to the public that he will go to mass only after Fr. illi transfered to another place. He and his ring leaders work hard and achieved that goal.He never speak a word about the church scandal because the real estate agent is his relative.All the houstonian's know what kind of person is mr. Simon Valimattom and what kind of personality he have to speak about an issue.

    ReplyDelete
  7. MELADAM IS UNDER PRESSURE. HOUSTON CHURCH TO BE CLOSED DOWN IN 6 MONTHS...PEDALI SIMON AND HIS IN-LAWS STARTED THE BEG.

    ReplyDelete
  8. PEDALI SIMON WILL BE IN THE WITNESS STAND TO ANSWER FOR MISUSING THE CHURCH FUND TO BOUGHT THE BANKRUPTCY CHURCH WITHOUT PEOPLE'S CONSENT. FR. ILLI PUBLIC ALLY ANNOUNCED IN THE CHURCH THAT WE CAN BUILD A CHURCH IN OUR PROPERTY AND WE CAN BUY THIS FUQUA CHURCH IN A REDUCED PRICE. HIS LETTER IS RIDICULING KCS HOUSTON , KCCNA, AND JOY , THIS IS A GOOD DEFAMATION LAWSUIT AND HE PUBLICALLY SAID KCCNA AND KCS ARE AGAINST OUR BISHOP'S AND SPREADING BAD NEWS AGAINST THEM.

    ReplyDelete
  9. This format itself is from Muthu. Look at all recent letters and words and sentences from Muthu. It is exactly matching Muthu's letters. Collect and carefully look all the letters sent to our Bishops from different people from different states. Who use all this official format and good Malayalam font. Good job Muthu and doing great work. You can cheat Moolakkadan because he can't do anything by himself.

    ReplyDelete
    Replies
    1. This Simon is nothing but a pimp of Muthu and Meledom

      Delete
  10. I think Muthu and his Mafia gang fooled Meledom. But, question is did Meledom learn anything ? i don't think so. Meledom is rounding from his little world like frog in the well. God bless Meledom and his Priesthood life.

    ReplyDelete
  11. Hell = Jayichen + Simon Veli

    ReplyDelete
  12. WHY U CAN BUILD A SECOND CHURCH IN KCS PROPERTY IN HOUSTON ?
    CHICAGO THERE IS IS 2 CHURCHES !!!! THIS IS THE ONLY WAY U
    CAN SOLVE THE SOLN.

    ReplyDelete
  13. മാതൃകാപരമായ ജീവിതം നയിക്കാനും സമൂഹത്തിന്‌ നന്മയേകുന്ന സത്‌പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവച്ച്‌ ഇതിനൊക്കെ തടയിടാനും ഈ `കുബുദ്ധി'കള്‍ക്ക്‌ ഇന്നും കഴിഞ്ഞിട്ടില്ല. പകരം തട്ടിപ്പിലൂടെയും `തരികിട'യിലൂടെയും വിശ്വാസികളെ ഉറപ്പിച്ചു നിര്‍ത്താമെന്ന്‌ ഈ `അല്‌പബുദ്ധികള്‍' വ്യാമോഹിക്കുന്നു.

    ReplyDelete