Saturday, February 8, 2014

മുത്തോലം MSP സന്ന്യസ്സസമൂഹത്തിൽ നിന്ന് രാജിവച്ചു.

കോട്ടയം അതിരൂപതയുടെ എം. എസ്സ്. പി. സന്ന്യസ്സ സമൂഹത്തിൽ അന്ഗമായിരുന്ന മുത്തോലം ഏതാനും ആഴ്ചകൾക്ക് മുൻപ് രാജി വച്ചു. കോട്ടയം അതിരൂപതയുമായോ രൂപതയുടെ ഇതര പുരോഹിത വിഭാഗങ്ങളുമായോ ഇനി മേലിൽ മുതോലത്തിന് മേലിൽ യാതൊരു ബന്തവും ഉണ്ടായിരിക്കുന്നതല്ല. 2012 ഡിസംബറിലെ കുപ്രസ്സിദ്ധമായ അങ്ങാടിയത്ത് പിതാവിന്റെ ക്നാനായക്കാർക്ക് അപ്രിയമായിതീർന്ന ഇടയലേഖനവും മുത്തോലത്തിന്റെ കോട്ടയം അതിരൂപതയിൽ നിന്ന് വിടുതൽ വാങ്ങി ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപതയിൽ ചേർന്ന കാര്യവും ഒരേ സമയത്താണ് ചിക്കാഗോ ക്നായിലൂടെ ലോകം മുഴുവൻ അറിയുകയും അതിശക്തമായ പ്രതിക്ഷേധം ഉണ്ടാവുകയും ചെയിതത്. ക്നാനായ ജനതയിൽ ഉണ്ടായ പ്രതിക്ഷേധ കൊടുങ്കാറ്റിനെ തടയിടുവാൻ കോട്ടയം അതിരൂപത വലിയ മെത്രാപ്പോലീത്തായും ചിക്കാഗോ അങ്ങാടി മെത്രാനും മുത്തോലത്തിന്റെ ഇൻകാർടിനേഷൻ നിർത്തിവച്ചതായി കള്ളം പറഞ്ഞ് വിശ്വാസ്സികളെയും കോട്ടയം രൂപതാ വൈദീകരെയും പറ്റിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം പകുതിയോടെ കോട്ടയം രൂപതയുടെ സെനറ്റിൽ ( പ്രസ്സ്ബറ്റെറിയം ) നിരന്തരമായി വൈദീകർ ഒന്നടങ്കം മുതോലത്തിനെ കോട്ടയത്തേക്ക് തിരിച്ച് വിളിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഗത്യന്തരം ഇല്ലാതെ മൂലക്കാട്ട് പിതാവ് മുത്തോലത്തിനെ കോട്ടയം രൂപതയിൽ നിന്ന് വിടുതൽ കൊടുത്തുവെന്നും സാങ്കേതികമായ വെറും ഒരു ഇൻകാർടിനേഷൻ പേപ്പർ ചിക്കാഗോ രൂപതയിൽ നിന്നും കിട്ടിയാൽ മതിയെന്നും അറിയിച്ചു. പടിയടച്ച് പിണ്ഡം വച്ച ഒരാളെ തിരിച്ച് വിളിക്കാൻ കഴിയില്ലായെന്ന ബോധം അപ്പോഴാണ്‌ നമ്മുടെ വൈദീകർക്ക് മനസ്സിലായത്‌.

 കോട്ടയം അതിരൂപതയുമായി കഴിഞ്ഞ വർഷം  മുതൽ യാതൊരു ബന്ധവും ഇല്ലാത്ത മുതോലത്തിന് താൻ പ്രതിനിധാനം ചെയിതിരുന്ന കോട്ടയം രൂപതയുടെ MSP സന്ന്യസ്സസമൂഹത്തിൽ അന്ഗത്വം ഉണ്ടായിരുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ് നടന്ന ഈ സന്ന്യസ്സസമൂഹത്തിലെ പുതിയ നേത്രുത്വ തിരഞ്ഞെടുപ്പിൽ മുത്തോലം ഒരിക്കലും ഇഷ്ടപ്പെടാത്ത അമേരിക്കയിൽ നിന്നും പീഡിപ്പിച്ച് നാടുകടത്തിയ വെട്ടുവേലി സ്റ്റീഫൻ അച്ഛൻ MSP സെമിനാരിയുടെ പുതിയ റക്ടറും ട്രെഷററും ആയി തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം രൂപതയിലെ സകല വൈദീകരാലും ക്നാനായ ദൈവജനത്താലും ഏറെ സ്നേഹിക്കപ്പെട്ട ഡൽഹിക്കാരുടെ മനോരമ അച്ഛന്,  സഹവൈദീകരാൽ സ്നേഹത്തോടെ  വിളിക്കപ്പെടുന്ന സ്റ്റീഫന്, സേവനം അനുഷ്ടിച്ച എല്ലാ ഇടങ്ങളിലേയും വിശ്വാസികളുടെ പ്രിയപ്പെട്ട സ്റ്റീഫൻ അച്ഛന്  ഇങ്ങനെ ഒരു സ്ഥാനം കിട്ടണ്ട താമസ്സം മുത്തോലത്തിന്റെ രാജി കോട്ടയത്ത് ചെന്നു. കോട്ടയം അതിരൂപതയുമായി ഉണ്ടായിരുന്ന അവശേഷിക്കുന്ന ബന്ധവും അതോടെ മുത്തോലം ഉപേക്ഷിച്ചു. ഇനിമുതൽ കോട്ടയം രൂപതയുമായൊ രൂപതയുടെ ഏതെങ്കിലും വൈദീക കൂട്ടായ്മകളുമായോ മുതൊലത്തിന് യാതൊരു ബന്ധവും ഇല്ലയെന്ന സത്യം ക്നാനായ മക്കൾ അറിഞ്ഞിരിക്കണം.

കോട്ടയം രൂപതയിൽ നിന്നും വിടുതൽ വാങ്ങുകയും സന്ന്യാസ്സ സമൂഹത്തിൽ നിന്ന് സ്വയം രാജി വച്ച് വടക്കും ഭാഗർക്ക് ഇത്രയും കാലം വിടുപണി എടുക്കുകയും ചെയിത ഒരു വൈദീകനെ ഇനിയും എന്തിന് ചുമക്കണം എന്ന് ചിക്കാഗോയിലെ ക്നാനായ മക്കൾ ചിന്തിക്കണം. അമേരിക്കയിലെ എല്ലാ ക്നാനായ ഇടവകകളിലും സേവനം ചെയ്യാൻ വരുന്ന വൈദീകർ കോട്ടയം രൂപതാ വൈദീകർ ആയിരിക്കണം എന്ന് പ്രമേയങ്ങളിലൂടെ കോട്ടയം ചിക്കാഗോ രൂപതാ മെത്രാൻമാരെ അതാത് ഇടവകാങ്ങങ്ങൾ കഴിഞ്ഞ വർഷാരംഭത്തിൽ തന്നെ അറിയിച്ചിരുന്നു.  പന്ത്രണ്ട് വർഷക്കാലം സഹവൈദീകരെയും ക്നാനായ മക്കളേയും പീഡിപ്പിച്ചും ഭിന്നിപ്പിച്ചും VG ആയി വിലസ്സിയ മുത്തോലം ഇന്നലെ ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപതയുടെ ഉത്തരവിലൂടെ പുറത്തായി. ഇന്നുമുതൽ ലോസ്സ് ഏൻജൽസ്സ്‌ പത്താം പീയൂസ്സ് ക്നാനായ പള്ളിയുടെ വികാരിയായ ബഹുമാനപ്പെട്ട തോമസ്സ് മുളവനാൽ അച്ഛനാണ് ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപതയിലെ ക്നാനായക്കാർക്ക് വേണ്ടിയുള്ള പുതിയ VG യും നോർത്ത് അമേരിക്കൻ ക്നാനായ റീജ്യന്റെ ഡയറക്റ്ററും. KCCNA യുടെ ആദ്ധ്യാൽമീക ഉപദേഷ്ടാവായി കഴിഞ്ഞ മൂന്ന് വർഷക്കാലം സ്തുത്യർഹമായ സേവനം ചെയിതുകൊണ്ടിരിക്കുന്ന തോമസ്സ് അച്ഛന് സഹവൈദീകരുടെയും ക്നാനായ മക്കളുടെയും പരിപൂർണ്ണ പിന്തുണകളുടെ പ്രവാഹമാണ് ഇന്ന് രാവിലെ മുതൽ.  അമേരിക്കയിലെ സകല ഇടവകകളിലും കഴിഞ്ഞ ഒരാഴ്ചയായി ഉള്ള വലിയ സംസ്സാരം മാർപ്പാപ്പയെ കുരിശുപള്ളിയിൽ ഇരുത്തിയിട്ട് വെറുമൊരു അച്ഛൻ കയറി കത്രീഡൽ പള്ളിയിൽ ഇരിക്കുമോ എന്നതാണ്. VG സ്ഥാനം നഷ്ടപ്പെട്ട് വെറും വികാരി മാത്രമായി മാറിയ അഗാപ്പേ മുതലാളി ചേർപ്പുങ്കൽ അവറാച്ചൻ ഇനി അഗാപ്പേ ബിസിനസ്സ് എന്ത് ചെയ്യുമെന്നും അതിന്റെ ഭാവി എന്തായിരിക്കണം എന്നും നമുക്ക് നാളെ നോക്കാം.

6 comments:

  1. Chicago Pranjis nu a------- urappu undunnu theliyikkaaan enthaa nalloru chance!!!

    ReplyDelete
  2. What does this mean to the Knanaya Kavala Thendikal????

    ReplyDelete
  3. സഭയിലെ കുഞ്ഞാടുകളുടെ വിയര്‍പ്പുകൊണ്ട് അമേരിക്കയില്‍ പള്ളികളും രൂപതയും പടുത്തുയര്‍ത്തി കാര്യം സാധിച്ചു. ഇപ്പോള്‍ സ്വന്തം കുഞ്ഞാടുകളെ മേലേടത്ത് എന്ന നെറികെട്ട ഒരു ളോഹതൊഴിലാളി "കവലതെണ്ടികള്‍" എന്നു വിളിച്ച് ആക്ഷേപിച്ചിരിക്കുന്നു. ഇതൊരു ളോഹത്തൊഴിലാളി ബിസ്സിനസ് സാമ്രാജ്യമാണെന്ന് കുഞ്ഞാടുകള്‍ ഇനിയും എന്തേ മനസ്സിലാക്കാത്തത്?.
    പണം കൊടുത്ത് ഈ വ്യവസായം വളര്‍ത്തുന്ന കുഞ്ഞാടുകള്‍ "കവലതെണ്ടികള്‍" എന്ന വിളി കേള്‍ക്കാന്‍ അര്‍ഹരാണ്, കാരണം കുഞ്ഞാടുകള്‍ക്ക് ബോധമില്ല.
    നിങ്ങളുടെ ചില്ലിക്കാശുകള്‍ ഈ വ്യവസായത്തില്‍ നിക്ഷേപിക്കുന്നത് നിര്‍ത്തൂ. അപ്പോള്‍ പള്ളിയും രൂപതയുമൊക്കെ Foreclose ചെയ്യപ്പെടും. അതോടൊപ്പം ളോഹതൊഴിലാളികളുടെ അഹങ്കാരവും കുറയും.

    ReplyDelete
  4. എം എസ് പി സഭ വിട്ട മുത്തോലം തന്ടെ ഇഷ്ട തോഴരായ പ്രാഞ്ചികളെയും കൈ വിട്ടു!!!
    ഇന്ന് സെന്റ്‌ മേരീസ് പള്ളിയുടെ വാർഷിക പൊതുയോഗത്തിൽ കണക്കു വായിച്ചപ്പോൾ അറുനൂറിൽ പരം കുടുംബങ്ങൾ ഉള്ളതിൽ മുന്നൂറ്റി അൻപതിൽ പരം കുടുംബങ്ങളും പള്ളിയുടെ വാര്ഷിക വരി സംഘ്യ ആയ 360 ഡോളർ കൊടുത്തിട്ടില്ലായെന്നു ഫിനാൻസ് കോര്ടിനേറ്റർ അറിയിച്ചപ്പോൾ മുത്തോലം ഭൂരി പക്ഷമായ മൂഞ്ചികളുടെ കൂടെ കൂടി, എന്നിട്ടു, കാശു കൊടുക്കാത്തവരെ നിർബന്ധിക്കുന്നതിനു പകരം പറഞ്ഞു "പള്ളിക്ക് ഇപ്പോൾ ആവശ്യത്തിനു പണമുണ്ട്, ഇഷ്ടം പോലെ പ്രാഞ്ചി സ്പോൻസർ മാരും ഉള്ളതിനാൽ കാര്യങ്ങൾ എല്ലാം ഭംഗിയായി നടന്നോളും" കൂടെ താൻ കാര്യങ്ങൾ പോസിറ്റിവ് ആയിട്ടാണ് കാണുന്നതെന്നും സൂചിപ്പിച്ചു. (ഇനി ഭൂരിപക്ഷവും ബുദ്ധിമാൻമാരുമായ മൂഞ്ചികളുടെ കൂടെ കൂടിയിട്ടേ കാര്യമുള്ളുവെന്നും മണ്ടൻമാരും നൂനപക്ഷവുമായ പ്രാഞ്ചികളുടെ കൂടെ നിന്നിട്ടു കാര്യമില്ലെന്നും മുത്തിനു മനസ്സിലായി. വൈകി വന്ന വിവേകം)
    "വീണ്ടും തോൽക്കാൻ ഈ പ്രാഞ്ചികളുടെ ജീവിതം പിന്നെയും ബാക്കി"

    ReplyDelete
  5. Chicagokna, thank you for coming back. Please continue to protect our community. Thanks

    ReplyDelete
  6. Finally Fr Mutholam become a Kana now ( Mullapally group) by leving Kottayam Diocese . He can only claim his birth by Knanaya parents but can't claim his priesthood is Knanaya anymore ! .Moolakadan formula didn't work there also ! , all the priests serving Knanaya churches already finished their incarnations from Kottayam diocese . Now their job is to strenthen Syromalabar diocese.There is no need of Mutthu resign from MSP IF THE OBJECTIVE IS TO protect Knanaya community in USA.

    ReplyDelete