Sunday, April 13, 2014

BREAKING NEWS !!! ഓഷ്യാനയിൽ ശക്തമായ പ്രതികരണം ? കോട്ടയം അരമന പ്രതിക്കൂട്ടിൽ ? !!!

നോർത്ത് അമേരിക്കൻ ക്നാനായ സമൂഹത്തിന്റെ കടയ്ക്കൽ കോടാലി വയ്ക്കാൻ കൂട്ട് നിന്ന കോട്ടയം അതിരൂപതാ നേതൃത്വം വീണ്ടും ചതികളുടെ ലോകത്തെ ആരാച്ചാരന്മാരായി മാറുന്നു. ഇന്ന് കൂടിയ ഓഷ്യാനയുടെ പതിനെട്ടംഗ പരമോന്നത നാഷണൽ കൌൻസ്സിൽ മീറ്റിങ്ങിൽ സുപ്രധാന തീരുമാനവുമായി രംഗത്ത് എത്തിയിരിക്കുന്നു. പതിറ്റാണ്ട് മുൻപ് നോർത്ത് അമേരിക്കൻ ക്നാനായ സമൂഹം കൈക്കൊണ്ട ചില സുപ്രധാന തീരുമാനങ്ങളുടെ ചരിത്രപരമായ തനിയാവർത്തനമാണ് ഓഷ്യാനയിൽ അരങ്ങേറിയത്. പുതുതായി രൂപം കൊണ്ട ആസ്ട്രേലിയയിലെ ബോസ്കോ പുത്തൂരിന്റെ നേതൃത്വത്തിലുള്ള സീറോ മലബാർ രൂപതയിൽ ക്നാനായക്കാർക്ക്,  ക്നാനായ തനിമയിലും പൈതൃകത്തിലുമുള്ള മിഷനുകളിലും ഇടവകകളിലും കുറഞ്ഞതൊന്നും സ്വീകാര്യമല്ലായെന്ന് അസ്സന്നിഗ്തമായി പ്രഗ്യാപിച്ചിരിക്കുന്നു.

മുത്തോലത്തിന്റെ കാൽപാടുകൾ പിന്തുടർന്ന് സീറോ മലാബാർ സഭയ്ക്ക് ക്നാനായ സമൂഹത്തെ ഒറ്റുകൊടുക്കാനായി കണ്ണിൽ ചോരയില്ലാത്ത ഒരു കണ്ടാരപള്ളി വൈദീകൻ അവിടെയും ജനിച്ചിരിക്കുന്നു. സീറോ രൂപതയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏതാനും മാസ്സം മുൻപ് ആരംഭിക്കുന്നതിന് മുൻപ് ഞാൻ ഒരു ക്നാനായക്കാരനും വേണ്ടിയല്ല ഇവിടെ വന്നത് മറിച്ച് ഇവിടുത്തെ സഭയെ സേവിക്കാനെന്ന് പറഞ്ഞ് ക്നാനായ ജനതയെ പുറം കാലുകൊണ്ട് തൊഴിച്ചവൻ ഇന്ന് കുറുക്കന്റെ കൌശലത്തോടെ കപട വേഷധാരിയായി വന്നിരിക്കുന്നു. അമേരിക്കയിലെ പോലെ അര നൂറ്റാണ്ടിന്റെ കുടിയേറ്റ പാരമ്പര്യം ഇല്ലാത്ത ഒരു പുതിയ നിഷ്കളങ്കരായ കുടിയേറ്റ ജനതയാകയാൽ അറവുമാടുകളെപ്പോലെ നിശ്ശേഷം നശിപ്പിക്കാൻ സാധിക്കും എന്നാണ് അഭിവന്ന്യരുടെ വിജാരം.

ക്നാനായ മിഷനുകൾ യധേഷ്ടം സ്ഥാപിച്ചുകൊള്ളാൻ കണ്ടാരപ്പള്ളി അച്ഛനോട് അനുവാതം കൊടുത്ത പുത്തൂർ പിതാവിനോട് ഈ മിഷന്റെ ഘടന എന്തായിരിക്കും എന്ന് ചോതിച്ച ഓഷ്യാന നേതാക്കളോട് എഴുതി തയ്യാറാക്കി വച്ച തിരുക്കഥയുടെ രൂപേണ കോട്ടയം രൂപതാ പിതാക്കന്മാരുടെ അനുമതിയോടെയുള്ള അമേരിക്കൻ മോഡൽ സങ്കര ക്നാനായ ഇടവകകളും മിഷനുകളുമായിരിക്കും എന്ന് അഭിവന്ന്യ ബോസ്കോ പുത്തൂർ പിതാവ് അറിയിച്ചു. തങ്ങളുടെ സങ്കടം ഉണർത്തിച്ചു പരാതികൾ കാക്കനാട്ടും കോട്ടയത്തും ചെന്നപ്പോൾ രാജാവിനേക്കാൾ രാജഭക്തി കാണിച്ച് നമ്മുടെ കൊച്ചു പിതാവ് ഓഷ്യാന നേതാക്കളോട് തട്ടിക്കയറിയെന്നാണ് അറിയാൻ കഴിഞ്ഞത്. അമേരിക്കയിലെപോലെ ഭാവിയിൽ പ്രശ്നങ്ങളും കോലാഹലങ്ങളും ഉണ്ടാകാതിരിക്കാൻ അടിയന്തിരമായും ഇടപെട്ട് സമുധായത്തെ രക്ഷിക്കാൻ അപേക്ഷിച്ച കുഞ്ഞാടുകളോട് തട്ടിക്കയറിയ കൊച്ചുപിതാവ് അമേരിക്കയിൽ 2013 മാർച്ച് മൂന്നിന് നടന്ന സംഭവബഹുലമായ റാലിയെ ഒരുപറ്റം കള്ളുകുടിയന്മാരുടെ ആഭാസ്സത്തരം എന്നാണ് വിശേഷിപ്പിച്ചത്. അൽപമെങ്കിലും പ്രതീക്ഷ വച്ചുപുലർത്തിയിരുന്ന കൊച്ചുപിതാവിൽ നിന്നും ഉണ്ടാകുന്ന നിരുത്തരവാതിത്തപരമായ ഇത്തരം സമീപനത്തിൽ അമേരിക്കൻ ക്നാനായ സമൂഹം ഒന്നടങ്കം പ്രതിക്ഷേധിക്കുന്നു.
അതുപോലെ ഓഷ്യാനയിലെ മുഴുവൻ ക്നാനായ സഹോദരങ്ങളോടും നോർത്ത് അമേരിക്കൻ ക്നാനായ ജനതയുടെ സ്നേഹവും സപ്പോർട്ടും അക്യദാർട്യവും അറിയിക്കുന്നു.